IIT Madras: കോവിഡിന്‍റെ പിടിയില്‍ മദ്രാസ്‌ ഐഐടി, 111 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, അടിയന്തിര നടപടികളുമായി അധികൃതര്‍

മദ്രാസ്‌ ഐഐടിയില്‍ കൊറോണ വ്യാപനം തീവ്രമാകുന്നു. ചൊവ്വാഴ്ച രാവിലെ 32 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 111 ആയി. തിങ്കളാഴ്ച 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 01:25 PM IST
  • മദ്രാസ്‌ ഐഐടിയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 111 ആയി.
  • തിങ്കളാഴ്ച 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
IIT Madras: കോവിഡിന്‍റെ പിടിയില്‍ മദ്രാസ്‌ ഐഐടി,  111 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, അടിയന്തിര നടപടികളുമായി അധികൃതര്‍

Chennai: മദ്രാസ്‌ ഐഐടിയില്‍ കൊറോണ വ്യാപനം തീവ്രമാകുന്നു. ചൊവ്വാഴ്ച രാവിലെ 32 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 111 ആയി. തിങ്കളാഴ്ച 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.  

ഐഐടിയില്‍ വൈറസ് വ്യാപനം തീവ്രമായതോടെ അടിയന്തിര നടപടികള്‍ സ്വീകരിച്ചിരിയ്ക്കുകയാണ് അധികൃതര്‍.  തിങ്കളാഴ്ച  1,121 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ടെസ്റ്റ്‌ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവരുമെന്ന്  ആരോഗ്യ വകുപ്പ് അറിയിച്ചു. 

Also Read: Covid-19 fourth wave: തലസ്ഥാനം കോവിഡ് ഭീതിയില്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 6 മടങ്ങ്‌ വര്‍ദ്ധനവ്

സംസ്ഥാന ആരോഗ്യസെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ പറയുന്നതനുസരിച്ച്, 111 കേസുകളിൽ ഇതുവരെ രണ്ടുപേർ മാത്രമേ  സുഖം പ്രാപിച്ചിട്ടുള്ളൂ. ഡോ. ജെ. രാധാകൃഷ്ണൻ, ചെന്നൈ സോണൽ മെഡിക്കൽ ഓഫീസർ ഡോ. ആൽബിയോടൊപ്പം തിങ്കളാഴ്ച IIT സന്ദർശിച്ച് വിദ്യാർത്ഥികളുമായും  അദ്ധ്യാപകരുമായും സംവദിക്കുകയും ക്യാമ്പസിലെ വിദ്യാർത്ഥികളോട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശിച്ചു.

 നടപടികളുടെ ഭാഗമായി  IIT യുടെ ഹോസ്റ്റലുകളിലും കോംപ്ലക്സിലെ മറ്റ് സ്ഥലങ്ങളിലും ടെസ്റ്റുകൾ നടത്തുന്നുണ്ട്. ചൊവ്വാഴ്ച വലിയ തോതിലുള്ള ടെസ്റ്റ് നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. 

അതേസമയം,  , തമിഴ്‌നാട്ടിൽ ആകെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 362 ആണ്. തിങ്കളാഴ്ച തമിഴ്‌നാട്ടിൽ 55 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News