Independence Day 2022: ത്രിവർണ്ണ കൊടി ഇന്ത്യയുടെ ദേശീയ പതാകയായി മാറിയതിന്റെ ചരിത്രം

National Flag History : 1947 ജൂലൈ 22 നാണ് സ്വതന്ത്ര ഇന്ത്യയുടെ ചിഹ്നമായി അശോക ചക്ര ഇന്ത്യൻ ദേശീയ പതാകയിൽ ഇടം പിടിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 04:42 PM IST
  • 1906 ആഗസ്റ്റ് 7 നാണ് അനൗദ്യോഗികമായി ആദ്യ പതാക ഇന്ത്യയിൽ ഉയത്തിയത്.
  • 1907 ൽ ബെർലിനിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ഇന്ത്യൻ പതാക ഉയർത്തിയിരുന്നു. ഭികാജി റുസ്തോം കാമയാണ് പതാക ഉയർത്തിയത്.
  • 1931 ലാണ് ത്രിവർണ്ണ പതാകയിലെ നിറങ്ങൾ ഇന്നത്തേതിലേക്ക് എത്തിയത്. എന്നാൽ ചക്രം പതാകയിൽ നിന്ന് മാറ്റിയിരുന്നില്ല.
  • 1947 ജൂലൈ 22 നാണ് സ്വാതന്ത്ര ഇന്ത്യയുടെ ചിഹ്നമായി അശോക ചക്ര ഇന്ത്യൻ ദേശീയ പതാകയിൽ ഇടം പിടിച്ചത്.
 Independence Day 2022: ത്രിവർണ്ണ കൊടി ഇന്ത്യയുടെ ദേശീയ പതാകയായി മാറിയതിന്റെ ചരിത്രം

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13 മുതൽ 15 വരെ 'ഹർ ഘർ തിരംഗ' ക്യാമ്പയിനും നടത്തുകയാണ്.  സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിൽ ദേശീയ പതാക ഉയർത്തുന്ന ക്യാമ്പിയിനാണ് 'ഹർ ഘർ തിരംഗ'. ആസാദി കാ അമൃത മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായി ആണ് എല്ലാ വീടുകളിലും ത്രിവർണ്ണ പതാക ഉയർത്തുന്ന 'ഹർ ഘർ തിരംഗ' ക്യാമ്പിയിൻ നടത്തുന്നത്. നമ്മുടെ ദേശീയ പതാകയിൽ കാവി, വെള്ള, പച്ച നിറങ്ങളാണ് നമ്മുടെ ദേശീയ പതാകയിൽ ഉള്ളത്. ഒപ്പം തന്നെ നടുക്ക് അശോക ചക്രവും ഉണ്ട്. എന്നാൽ എങ്ങനെയാണ്  ത്രിവർണ്ണ കൊടി ഇന്ത്യയുടെ ദേശീയ പതാകയായി മാറിയതെന്ന് അറിയാമോ?

1906 ആഗസ്റ്റ് 7 നാണ് അനൗദ്യോഗികമായി ആദ്യ പതാക ഇന്ത്യയിൽ ഉയത്തിയത്. കൊൽക്കത്തയിലെ പാർസി ബഗാൻ സ്ക്വയറിലാണ് ആദ്യത്തെ പതാക ഉയർത്തിയത്. ആകെ മൂന്ന് നിറങ്ങളായിരുന്നു ഈ പതാകയിൽ ഉണ്ടായിരുന്നത്. പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളാണ് ഈ പതാകയിൽ ഉണ്ടായിരുന്നത്. പതാകയുടെ പച്ച നിറത്തിൽ താമരയും മഞ്ഞ നിറത്തിൽ വന്ദേ മാതരവും ചുവപ്പിൽ ചന്ദ്രന്റെയും സൂര്യന്റെയും ചിത്രങ്ങളും ആലേഖനം ചെയ്തിരുന്നു. 

ALSO READ: 75th Independence Day : ഓഗസ്റ്റ് രണ്ട് മുതൽ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കണം; മൻ കീ ബാത്തിൽ പ്രധാനമന്ത്രി

1907 ൽ ബെർലിനിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ഇന്ത്യൻ പതാക ഉയർത്തിയിരുന്നു. ഭികാജി റുസ്തോം കാമയാണ് പതാക ഉയർത്തിയത്. ഇത് കൊൽക്കത്തയിൽ ഉയത്തിയ പതാകയ്ക്ക് സമാനമായിരുന്നെങ്കിലും പച്ച നിറത്തിന് പകരം കാവി നിറവും, ചുവപ്പ് നിറത്തിന് പകരം പച്ച നിറവുമായിരുന്നു പതാകയിൽ ഉണ്ടായിരുന്നത്. എന്നാൽ മഞ്ഞ നിറത്തിന് മാറ്റമൊന്നും വന്നിരുന്നില്ല. പിന്നീട് 1917 ൽ ആനി ബസന്ത് ലോക മാന്യ തിലകിൽ ഹോം റൂൾ മൂവ്മെന്റിന്റെ ഭാഗമായി വ്യത്യസ്തമായ മറ്റൊരു പതാക ഉയർത്തി. ഈ പതാകയിൽ ചുവപ്പും പച്ചയും നിറങ്ങളാണ് ഉണ്ടായിരുന്നത്. കൂടാതെ സപ്തഋഷിമാരെ സൂചിപ്പിക്കുന്ന 7 നക്ഷത്രങ്ങളും, ബ്രിട്ടന്റെ പതാകയും അതിൽ ഉണ്ടയായിരുന്നു.

1921 ൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ മറ്റൊരു  പതാക ഉയർത്തി. ഈ പതാകയിൽ ചുവപ്പ്, പച്ച, വെള്ള നിറങ്ങളായിരുന്നു ഉണ്ടയായിരുന്നത്. ചുവപ്പ് നിറം ഹിന്ദുക്കളെയും, പച്ച നിറം മുസ്ലിങ്ങളെയും സൂചിപ്പിക്കുന്നതായിരുന്നു. പതാകയിലെ വെള്ള നിറം മറ്റ് വിഭാഗക്കാരെയും സൂചിപ്പിച്ചു. കൂടാതെ പതാകയുടെ നടുക്ക് ഇന്ത്യയുടെ വികസനം സൂചിപ്പിക്കാൻ ഒരു ചക്രവും ഉണ്ടായിരുന്നു.

1931 ലാണ് ത്രിവർണ്ണ പതാകയിലെ നിറങ്ങൾ ഇന്നത്തേതിലേക്ക് എത്തിയത്. എന്നാൽ ചക്രം പതാകയിൽ നിന്ന് മാറ്റിയിരുന്നില്ല. തുടർന്ന് ഇന്ത്യൻ നാഷണൽ ആർമി ഈ പതാക അവരുടെ യുദ്ധക്കൊടിയായി ഏറ്റീടുത്തു. 1947 ജൂലൈ 22 നാണ് സ്വാതന്ത്ര ഇന്ത്യയുടെ ചിഹ്നമായി അശോക ചക്ര ഇന്ത്യൻ ദേശീയ പതാകയിൽ ഇടം പിടിച്ചത്. അതിന് ശേഷമാണ് ത്രിവർണ്ണ കൊടി ഇന്ത്യൻ ദേശീയ പതാകയായി മാറിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News