ശ്രീനഗർ: കശ്മീരില്‍ സുരക്ഷാസേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന് കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ കനിബാലില് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. ഒരു അജ്ഞാതനും ഈഏറ്റുമുട്ടലിൽ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ രണ്ടുമണിക്കൂര്‍ നീണ്ടുനിന്നു. മേഖലയിൽ മൂന്നു ഭീകരരുടെ സാന്നിധ്യമറിഞ്ഞ് പൊലീസും ആർആറും സിആർപിഎഫും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് യാവാര്‍ നിസ്സാര്‍ ശേര്ഗുജ്രി എന്ന ഭീകരനെ വധിച്ചത്. രണ്ടു ഭീകരർ ഓടി രക്ഷപ്പെട്ടു. ഇവർക്ക് വേണ്ടി ശക്തമായ തെരച്ചിൽ നടത്തുകയാണ്.
ഏറ്റുമുട്ടല്‍ മരിച്ച ഭീകരവാദിയില്‍ നിന്നും ഒരു എസ്എല്‍ആര്‍,2 മാഗസിന്,ഒരു ചൈനീസ് ഹാന്‍ഡ് ഗ്രനേഡ്, 40 റൗണ്ട് വെടിവെക്കാന്‍ കഴിയുന്ന തിരകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.