Johnson and Johnson: ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്

അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ  ജോണ്‍സണ്‍ ആന്‍റ്  ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്.  തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ബയോളജിക്കല്‍ ഇ ലിമിറ്റഡ്  (Biological E. Limited) എന്ന കമ്പനിയുമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിക്കുക. 

Written by - Zee Malayalam News Desk | Last Updated : May 19, 2021, 01:54 PM IST
  • അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്.
  • ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ 'ജാന്‍സ്സെന്‍' (Janssen)എന്ന പേരിലാണ് കോവിഡ് 19 വാക്‌സിന്‍ പുറത്തിറക്കിയത്.
  • തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ ലിമിറ്റഡ് (Biological E. Limited) എന്ന കമ്പനിയുമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിക്കുക.
Johnson and Johnson: ജോണ്‍സണ്‍ ആന്‍റ്  ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്

Hyderabad: അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ  ജോണ്‍സണ്‍ ആന്‍റ്  ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലേക്ക്.  തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ബയോളജിക്കല്‍ ഇ ലിമിറ്റഡ്  (Biological E. Limited) എന്ന കമ്പനിയുമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിക്കുക. 

ജോണ്‍സണ്‍ ആന്‍റ്  ജോണ്‍സണ്‍  (Johnson & Johnson) 'ജാന്‍സ്സെന്‍'  (Janssen)എന്ന പേരിലാണ്  കോവിഡ് 19 വാക്‌സിന്‍   (Covid Vaccine) പുറത്തിറക്കിയത്. വാക്‌സിന് ഇതിനോടകം  അമേരിക്ക, യൂറോപ്പ്, തായ്‌ലാന്‍ഡ്, ദക്ഷിണാഫ്രിക്ക അടക്കം നിരവധി രാജ്യങ്ങള്‍  വന്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.

ആഗോള തലത്തില്‍ കൊറോണ വാക്‌സിന്‍ വിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ ബയോളജിക്കല്‍ ഇയ്ക്ക്  സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ജോണ്‍സണ്‍ ആന്‍റ്   ജോണ്‍സണ്‍ കമ്പനി വക്താക്കള്‍ പ്രതികരിച്ചു.

വിവിധ ഫാര്‍മ കമ്പനികളും  ആരോഗ്യ സംവിധാനങ്ങളും സര്‍ക്കാരുകളുമായുള്ള സഹകരണത്തിലൂടെ  ഈ മഹാമാരിയെ  തുടച്ചു നീക്കാന്‍ സാധിക്കുമെന്നും  കമ്പനി  പ്രതീക്ഷ പ്രകടിപ്പിച്ചു.

''ജാന്‍സ്സെന്‍'  (Janssen) കോവിഡ് വാക്‌സിന്‍റെ  ഇന്ത്യയിലെ പരീക്ഷണത്തിനായി കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിക്കായി ചര്‍ച്ചകള്‍ നടക്കുകയാണ്. 

Also Read: Johnson & Johnson: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കിയ Covid Vaccine ന് വിലക്ക്

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമെന്ന്   ലോകാരോഗ്യസംഘടന (WHO) കണ്ടെത്തിയ  ചുരുക്കം  ചില വാക്‌സിനുകളില്‍ ഒന്നാണ്  Johnson & Johnson Covid Vaccine. ഏറെ ഗുരുതരാവസ്ഥയിലുള്ള  കോവിഡ്  രോഗികളില്‍  ഈ  വാക്‌സിന്‍  85% ഫലപ്രദമാണ് എന്നാണ്  പഠനങ്ങള്‍ തെളിയിക്കുന്നത്.  കൂടാതെ,  വാക്‌സിന്‍ എടുത്ത് നാലാഴ്ച കഴിഞ്ഞവരെ   ആശുപത്രിയിലാകുന്നതില്‍നിന്നും  മരണത്തില്‍നിന്നും  ഈ  വാക്‌സിന്‍  പൂർണ്ണമായും തടഞ്ഞുവെന്നാണ്  പഠനങ്ങൾ പറയുന്നത്.

Also Read: നിർമ്മാണ പിഴവ് : ജോൺസൺ ആൻറ് ജോൺസൻറെ ഒന്നര കോടി കോവിഡ് വാക്സിനുകൾ പാഴായി

നിലവില്‍  ഇന്ത്യയില്‍  മൂന്ന് വാക്‌സിനുകളാണ്  ലഭ്യമാകുന്നത്. കോവിഷീല്‍ഡ് (Covishield), കോവാക്‌സിന്‍ (Covaxin), റഷ്യയുടെ Sputnik V എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതിയുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News