Kangana Ranaut | കങ്കണ റണൗട്ടിന് വധഭീഷണി, പരാതി നൽകി താരം

സംഭവത്തിൽ നടപടിയെടുക്കാൻ പഞ്ചാബ് സർക്കാരിനോട് നിർദേശിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് കങ്കണ റണൗട്ട്.

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 03:36 PM IST
  • കർഷക സമരത്തിനെതിരെയുള്ള വിമർശനത്തിൽ നടി കങ്കണ റണൗട്ടിന് നേരെ വധഭീഷണി.
  • ഇത്തരത്തിലുള്ള ഭീഷണികളെ താൻ ഭയപ്പെടുന്നില്ലെന്ന് കങ്കണ.
  • സിഖ് മതവിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് കങ്കണ റണ‌‌ൗട്ടിനെതിരെ പോലീസ് കേസെടുത്തിരുന്നു
Kangana Ranaut | കങ്കണ റണൗട്ടിന് വധഭീഷണി, പരാതി നൽകി താരം

മുംബൈ: കർഷക സമരത്തിനെതിരെയുള്ള (Farmers protest) വിമർശനത്തെ തുടർന്ന് നടി കങ്കണ റണൗട്ടിന് (Kangana Ranaut) നേരെ വധഭീഷണി. സംഭവത്തിൽ കങ്കണ പോലീസിൽ (Police) പരാതി നൽകിയിട്ടുണ്ട്. എഫ്‌ഐആറിന്‍റെ (FIR) പകർപ്പടക്കം ഇൻസ്റ്റാഗ്രാമിൽ (Instagram) പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്.

“മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്നു. രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ അവരെ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാൻ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ രാജ്യത്തിനുള്ളിലെ വഞ്ചകര്‍ക്ക് പങ്കുണ്ട്. പണത്തിനും ചിലപ്പോൾ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികൾ ഭാരതാംബയെ അപകീര്‍ത്തിപ്പെടുത്തുന്നു. അവര്‍ ദേശവിരുദ്ധ ശക്തികളെ ഗൂഢാലോചനകളില്‍ സഹായിക്കുന്നു.

Also Read: Case against Kangana Ranaut | 'ഖലിസ്താനി' പരാമര്‍ശം; കങ്കണയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

എന്റെ ഈ വാക്കുകളെ തുടർന്നാണ് എനിക്ക് വധഭീഷണി നേരിടേണ്ടി വന്നത്. ബതിൻഡയിലെ ഒരു സഹോദരൻ എന്നെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ ഞാൻ ഭയപ്പെടുന്നില്ല. അതിനെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചാബ് സർക്കാരും ഉടൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യമാണ് എനിക്ക് പരമപ്രധാനം. രാജ്യത്തിനായി എന്തു ത്യാഗത്തിനും ഞാന്‍ തയ്യാറാണ്. ഭയപ്പെടില്ല. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് ഞാൻ രാജ്യദ്രോഹികൾക്കെതിരെ തുറന്ന് സംസാരിക്കും.” കങ്കണ കൂട്ടിച്ചേർത്തു.

Also Read: Kangana Ranaut | ഖലിസ്താനി' പരാമര്‍ശം; നടി കങ്കണയ്ക്ക് ഡൽഹി നിയമസഭാ സമിതിയുടെ സമൻസ് 

ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പഞ്ചാബ് സർക്കാരിനോട് (Punjab Government) നിർദേശിക്കണമെന്ന് കോൺഗ്രസ് (Congress) അധ്യക്ഷ സോണിയാ ഗാന്ധിയോട് (Sonia Gandhi) റണൗട്ട് അഭ്യർത്ഥിച്ചു. സിഖ് (Sikh) മതവിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് കങ്കണ റണൗട്ടിനെതിരെ പോലീസ് കേസെടുത്തിരുന്നു. മുംബൈയിലെ സബര്‍ബന്‍ഘര്‍ പോലീസ് സ്‌റ്റേഷനിലാണ് കങ്കണയുടെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News