കവരത്തി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേഷന്റെ (Administration) വിവാദ നടപടികൾ തുടരുന്നു. ബംഗാരം ദ്വീപിലെ ടൂറിസം നടത്തിപ്പിന്റെ അവകാശം പൂർണമായും കോർപ്പറേറ്റുകൾക്ക് (Corporate) കൈമാറാനാണ് നീക്കം നടക്കുന്നത്. നേരത്തെ ബംഗാരം ദ്വീപിലെ ടൂറിസം പ്രവർത്തനങ്ങൾ അഡ്മിനിസ്ട്രേഷൻ നേരിട്ടാണ് നടത്തിയിരുന്നത്.
ഇതാണ് കോർപ്പറേറ്റുകൾക്ക് കൈമാറാൻ നീക്കം നടക്കുന്നത്. സ്പോർട്സ് സൊസൈറ്റിയുടെ (Sports society) കീഴിലുണ്ടായിരുന്ന ടൂറിസം നടത്തിപ്പ് കോർപ്പറേറ്റ് കമ്പനികൾക്ക് നൽകാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേറ്റർ നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്. ടൂറിസം പ്രവർത്തനങ്ങൾ കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ടെണ്ടറിൽ മൂന്ന് കമ്പനികളാണ് പങ്കെടുത്തത്. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ബംഗാരം ദ്വീപിന്റെ നിയന്ത്രണം നൽകാനാണ് നീക്കമെന്ന് ആക്ഷേപം ഉയർന്നതോടെ ടെണ്ടർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
ALSO READ: Lakshadweep: ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം; ലക്ഷദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു
കൂടുതൽ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും ടെണ്ടർ ക്ഷണിക്കാനാണ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം. ബംഗാരം ദ്വീപിന്റെ നിയന്ത്രണം പൂർണമായി കോർപ്പറേറ്റുകൾക്ക് നൽകുന്നതിലൂടെ ലക്ഷദ്വീപിൽ കോർപ്പറേറ്റുകൾക്ക് അധികാരം നൽകുന്നതിന്റെ ആദ്യപടിയാണ് ഭരണകൂടം നടത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ വൻ പ്രതിഷേധമാണ് (Protest) നടക്കുന്നത്.
ALSO READ: Lakshadweep Issue: ലക്ഷദ്വീപിലെ മീൻപിടുത്ത ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരങ്ങൾ സംഘടിപ്പിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ദ്വീപിൽ ജനകീയ ഉപവാസ സമരം നടത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലാണ് നിരാഹാര സമരം നടത്തിയത്. ദ്വീപിലെ ബിജെപി പ്രവർത്തകർ അടക്കമുള്ളവർ സമരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.