Wayanad Hartal: വയനാട് ദുരന്തം; യുഡിഎഫ് - എൽഡിഎഫ് ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനങ്ങള്‍ തടഞ്ഞു

സമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നായിരുന്നു യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2024, 08:06 AM IST
  • ചൂരൽമല - മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
  • വൈകിട്ട് 6 വരെയാണ് ഹർത്താൽ.
Wayanad Hartal: വയനാട് ദുരന്തം; യുഡിഎഫ് - എൽഡിഎഫ് ഹർത്താൽ തുടങ്ങി,  ലക്കിടിയിൽ വാഹനങ്ങള്‍ തടഞ്ഞു
വയനാട്: വയനാട്ടിൽ യുഡിഎഫ് - എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ചൂരൽമല - മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വൈകിട്ട് 6 വരെയാണ് ഹർത്താൽ. സമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നും, മൂന്ന് നിയോജക മണ്ഡലത്തിലും കേന്ദ്ര സർക്കാരിനെതിരെ പോസ്റ്റോഫീസ് മാർച്ച് നടത്തുമെന്നും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
 
വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരു മുന്നണികളും ആഹ്വാനം ചെയ്തു. കല്‍പ്പറ്റ നഗരത്തിൽ ഉള്‍പ്പെടെ രാവിലെ വാഹനങ്ങള്‍ ഓടുകയും കെഎസ്ആര്‍ടിസി ബസുകൾ സര്‍വീസ് നടത്തുകയും ചെയ്യുന്നുണ്ട്. ലക്കിടിയിൽ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കൽപ്പറ്റയിൽ അടക്കം എൽഡിഎഫിന്‍റെയും പ്രതിഷേധ പ്രകടനം നടക്കും. അതേസമയം അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News