Mobile Phone Ban: പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്; സ്വിച്ച് ഓഫ് ആണെങ്കിലും അനുവദിക്കില്ല

Mobile Phone Ban: പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണിന് വിലക്ക്

Written by - Zee Malayalam News Desk | Last Updated : Jan 24, 2025, 09:00 PM IST
  • ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കി.
  • ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്.
  • പരീക്ഷ ക്രമക്കേട് തടയുന്നതിന്റെ ഭാഗമായാണ് നടപടി.
Mobile Phone Ban: പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്; സ്വിച്ച് ഓഫ് ആണെങ്കിലും അനുവദിക്കില്ല

തിരുവനന്തപുരം: പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണിന് വിലക്ക്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കി. ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷ ക്രമക്കേട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് വേണ്ടിയാണ് പുതിയ ഉത്തരവ്.

പരീക്ഷാ ഹാളില്‍ ഇന്‍വെജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനിമുതല്‍ അനുവദനീയമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. 2024 മാര്‍ച്ചില്‍ ഹയര്‍ സെക്കന്ററി (വൊക്കേഷണല്‍) വിഭാഗം ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയില്‍ ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. അന്ന് പരീക്ഷാ നടത്തിപ്പില്‍ കണ്ടെത്തിയ ക്രമക്കേടുകളും, ആയവ പരിഹരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും, സുഗമമായ പരീക്ഷ നടത്തിപ്പിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, ശുപാര്‍ശകളും റിപ്പോര്‍ട്ട് ആയി നല്‍കിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News