Wild Elephant Rescued From Well: മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ കിണറ്റിൽ വീണ ആന കരകയറി

Wild Elephant Rescued In Malappuram: കിണറിന്‍റെ ഒരു ഭാഗം പൊളിച്ചതിനാൽ പുതിയൊരു കിണർ നിർമിക്കുന്നതിനായിട്ടാണ് ഉടമസ്ഥന് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 24, 2025, 08:33 AM IST
  • അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി
  • മണിക്കൂറുകൾ നീണ്ടുനിന്ന ദൗത്യത്തിനു ശേഷമാണ് ആനയെ കരകയറ്റാനായത്
Wild Elephant Rescued From Well: മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ കിണറ്റിൽ വീണ ആന കരകയറി

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി. മണിക്കൂറുകൾ നീണ്ടുനിന്ന ദൗത്യത്തിനു ശേഷമാണ് ആനയെ കരകയറ്റാനായത്. 

Also Read: കഠിനംകുളം കൊലപാതകം; ഇൻസ്റ്റഗ്രാം സുഹൃത്ത് പിടിയിൽ, വിഷം കഴിച്ച പ്രതി ഗുരുതരാവസ്ഥയിൽ

ആനയെ കയറ്റാനായി കിണറിൻ്റെ ഒരു വശത്ത് മണ്ണുമാന്തി പാത നിർമിക്കുകയായിരുന്നു. അതുവഴി പുറത്തുവന്ന ആന കാട്ടിലേക്ക് തിരിച്ചുപോയി എന്നാണ് റിപ്പോർട്ട്. വനംവകുപ്പിൻ്റെ 60 അംഗ ദൗത്യസംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മയക്കുവെടിവെച്ച ശേഷം രക്ഷാപ്രവര്‍ത്തനം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വെടിവെക്കാതെ തന്നെ ആനയെ കര കയറ്റാന്‍ സാധിച്ചു.

കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കാട്ടാന വീണത്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണ് കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്. ഇവിടെ പതിവായി കാട്ടാന ശല്യമുള്ള പ്രദേശമാണെന്നാണ് നാട്ടുകാരുടെ പരാതി. ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ് ഈ ആന കിണറ്റില്‍ അകപ്പെടുന്നത്.

Also Read; ലക്ഷ്മീ കൃപയാൽ ഇവർക്കിന്ന് ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

കിണർ പൊളിച്ച് ആനയെ കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യം ഒടുവിൽ വിജയിക്കുകയായിരുന്നു. കാട്ടാന അകപ്പെട്ട കിണറിന്‍റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകും. 18 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ശേഷം രാത്രി എട്ടുമണിയ്ക്കാണ് കിണറ് പൊളിച്ച് ആനയെ പുറത്തെത്തിക്കാൻ തീരുമാനമുണ്ടായത്. തുടര്‍ന്ന് കിണറിന്‍റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News