Neyyattinkara: നെയ്യാറ്റിൻകര പാലിയവിളാകം കടവിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം; കൈകൾ പരസ്പരം കെട്ടിയ നിലയിൽ

കരയിലായി സ്ത്രീയുടെയും പുരുഷന്റെയും ചെരുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2025, 11:53 AM IST
  • നെയ്യാറ്റിന്‍കര പാലിയവിളാകം കടവില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി
  • കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്
  • ഇരുവരുടെയും കൈകള്‍ പരസ്പരം കെട്ടിയ നിലയിലായിരുന്നു
Neyyattinkara: നെയ്യാറ്റിൻകര പാലിയവിളാകം കടവിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം; കൈകൾ പരസ്പരം കെട്ടിയ നിലയിൽ

തിരുവനന്തപുരം:നെയ്യാറ്റിന്‍കര പാലിയവിളാകം കടവില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തിയാതായി റിപ്പോർട്ട്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും കൈകള്‍ പരസ്പരം കെട്ടിയ നിലയിലായിരുന്നു. 

Also Read: 'അവസരം ഒത്തു വന്നപ്പോള്‍ കൊന്നു, ജിതിനും മരിക്കണമായിരുന്നു'; കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി

മരിച്ച യുവതിക്ക് ഏകദേശം 28 വയസ്സോളം പ്രായം തോന്നിക്കുമെന്നാണ് റിപ്പോർട്ട്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. കടവിന്റെ കരയിലായി സ്ത്രീയുടെയും പുരുഷന്റെയും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പുറത്തെടുത്തതായിട്ടാണ് റിപ്പോർട്ട്.

Also Read: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; റെക്കോർഡ് വില തുടരുന്നു

ഇതിനിടയിൽ കഠിനംകുളത്ത് കഴുത്തിൽ കുത്തേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്റ്റ​ഗ്രാം സുഹൃത്ത് കൊല്ലം ദളവപുരം സ്വദേശിയായ ജോൺസൺ ഔസേപ്പാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News