ന്യൂ ഡൽഹി : ഉത്തർ പ്രദേശിലും ഡൽഹി എൻസിആറിന്റെ ഭാഗമായ ഗാസിയബാദിലെ കോടതി വളപ്പിൽ പുലിയെ കണ്ടെത്തി. പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഗാസിയബാദിലെ ജില്ല കോടതി വളപ്പിലാണ് പുലിയെ കണ്ടെത്തിയത്. നിരവധി പേർ കൂട്ടം കൂടി നിന്നിരുന്ന കോടതി വളപ്പിലേക്കാണ് പുലി ചാടി വീണത്.
മൂന്നിൽ അധികം പേർക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്ത ആശുപത്രിയിലേക്ക് അംബുലൻസിൽ മാറഅറി. തുടർന്ന് പോലീസ് വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടിച്ച് കൊണ്ട് പോകുകയും ചെയ്തു. നാല് മണിക്കൂർ നേരം നീണ്ട് നിന്ന പരിശ്രമത്തിനൊടുവിലാണ് പുലിയെ വന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ALSO READ : രാജ്യത്തിന്റെ വളർച്ചയിൽ ചിലർക്ക് നിരാശ; പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചലും മോദി തകരില്ല: പ്രധാനമന്ത്രി
#WATCH | Several people injured as leopard enters Ghaziabad district court premises in Uttar Pradesh pic.twitter.com/ZYD0oPTtOl
— ANI (@ANI) February 8, 2023
Leopard Attack in Ghaziabad Court
4 people injured pic.twitter.com/4guMDR9RQ2— vivek pavadia (@PavadiaVivek) February 8, 2023
#Leopard Enters Ghaziabad Court, Attacks Many pic.twitter.com/ZHpzj7RXXb
— Lalit Tiwari (@lalitforweb) February 8, 2023
— Utkarsh Singh (@utkarshs88) February 8, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...