വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണം. മാർപാപ്പയുടെ രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു.
അൽപം സങ്കീർണമായ അണുബാധയാണുള്ളത്. ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. അതിനാൽ കൂടുതൽ ദിവസം കൂടി ആശുപത്രി വാസം വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു.
Read Also: സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത;താപനില 3 ഡിഗ്രിവരെ ഉയരും
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കടുത്ത ശ്വാസതടസത്തെ തുടർന്ന് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സ്-റേ പരിശോധനയിലാണ് ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. അതിനാൽ അധിക ചികിത്സ ആവശ്യമാണെന്നും ലാബ് പരിശോധനാ റിപ്പോർട്ട് പ്രകാരം, മാർപാപ്പയുടെ അവസ്ഥ സങ്കീർണമായി തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി.
ആരോഗ്യപ്രശ്നത്തിനിടയിലും മാർപാപ്പ പകൽസമയം വായനയിലും വിശ്രമത്തിലും പ്രാർഥനയിലും മുഴുകിയെന്നും വത്തിക്കാൻ പറഞ്ഞു. തനിക്ക് വേണ്ടിയുള്ള പ്രാർഥന തുടരണമെന്ന് മാർപാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്ക് മാർപാപ്പയ്ക്ക് പകരം മുതിർന്ന കർദിനാൾ കാർമികനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും