വേനൽ ചൂട് അനുദിനം രൂക്ഷമാകുകയാണ്. അസഹനീയമായ ചൂടിൽ നിന്ന് രക്ഷപ്പെടാൻ വീടിനുള്ളിൽ തന്നെ തുടരുന്നതാണ് ഉചിതമെങ്കിലും, എല്ലാവർക്കും അങ്ങനെ ചെയ്യാനുള്ള സാഹചര്യമില്ല. ഒരു റിക്ഷാ ഡ്രൈവർ തന്റെ റിക്ഷയിൽ ഒരു മിനി ഗാർഡൻ ഉണ്ടാക്കി ചൂടിനെ മറികടക്കുകയാണ്.
ഗാർഡൻ ഓട്ടോറിക്ഷയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എറിക് സോൾഹൈം ട്വിറ്ററിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്.
പുൽത്തകിടി കൊണ്ട് പുതച്ച റിക്ഷയിൽ ഡ്രൈവറും ഇരിക്കുന്നുണ്ട്. റിക്ഷയുടെ വശങ്ങളിൽ ചെടിച്ചട്ടികൾ ഉണ്ട്. വളരെ മനോഹരമായാണ് ഓട്ടോറിക്ഷയെ ഒരുക്കിയിരിക്കുന്നത്. ഇരുപതിനായിരത്തിലധികം ലൈക്കുകളും 2000ൽ അധികം റീട്വീറ്റുകളും എറിക്കിന്റെ ട്വീറ്റിന് ലഭിച്ചു കഴിഞ്ഞു. ഏപ്രിലിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് 42 ഡിഗ്രിക്കും മുകളിലാണ്.
This Indian man grew grass on his rickshaw to stay cool even in the heat. Pretty cool indeed! pic.twitter.com/YnjLdh2rX2
— Erik Solheim (@ErikSolheim) April 4, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...