Manipur Violence: കനലൊടുങ്ങാതെ മണിപ്പൂർ; 13 എം.എൽ.എമാരുടെ വീടുകൾ തകർത്തു

Manipur Violence:  മണിപ്പൂർ വീണ്ടും സംഘർഷഭരിതമായതോടെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോ​ഗം ചേരും. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2024, 12:13 PM IST
  • മണിപ്പൂ‍ർ കലാപത്തിൽ ജനപ്രതിനിധികളുടെ വീടിന് നേരെയുള്ള ആക്രമണം രൂക്ഷമാകുന്നു
  • പതിമൂന്ന് നിയമസഭാം​ഗങ്ങളുടെ വീടുകൾ അക്രമികൾ തക‍ർത്തു
  • കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എൻഐഎയ്ക്ക് കൈമാറാൻ പൊലീസിന് നിർദ്ദേശം നൽകി
Manipur Violence: കനലൊടുങ്ങാതെ മണിപ്പൂർ; 13 എം.എൽ.എമാരുടെ വീടുകൾ തകർത്തു

മണിപ്പൂ‍ർ കലാപത്തിൽ ജനപ്രതിനിധികളുടെ വീടിന് നേരെയുള്ള ആക്രമണം രൂക്ഷമാകുന്നു. ഒൻപത് ബിജെപി എം.എൽ.എമാരുടേത് ഉൾപ്പെടെ പതിമൂന്ന് നിയമസഭാം​ഗങ്ങളുടെ വീടുകൾ അക്രമികൾ തക‍ർത്തു. ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രി സപം രജ്ഞന്റെ വീട്ടിലും ഉപഭോക്തൃ- പൊതു വിതരണ മന്ത്രി എൽ. സുശീന്ദ്രോ സിങ്ങിന്റെ വീട്ടിലും പ്രതിഷേധക്കാർ ഇരച്ചുകയറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. 

പൊതുമരാമത്ത് മന്ത്രി ​ഗോവിന്ദാസ് കോന്തൗജം, ബിജെപി എം.എൽ.എമാരായ വൈ. രാധേശ്യാം, പവോനം ബ്രൊജെൻ, കോൺ​ഗ്രസ് നിയമസഭാം​ഗം ടി.എച്ച്. ലോകേഷ്വർ തുടങ്ങിയവരുടെ വീടുകൾ തകർക്കപ്പെട്ടു. ബിജെപി എം.എൽ.എ കോംഖാം റോബിൻദ്രോയെ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികൾ അദ്ദേഹത്തിന്റെ വീടുകൾ തകർത്തതായി പൊലീസ് പറഞ്ഞു. 

Read Also: വെജിറ്റേറിയന്‍ ഭക്ഷണം നോണ്‍-വെജ് ആക്കുന്ന വന്ദേഭാരത് മാജിക്! റെയില്‍വേയുടെ മാപ്പും, അരലക്ഷം പിഴയും- വീഡിയോ

അതേസമയം മണിപ്പൂർ വീണ്ടും സംഘർഷഭരിതമായതോടെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോ​ഗം ചേരും. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എൻഐഎയ്ക്ക് കൈമാറാനാണ് നിലവിൽ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.

ജിരിബാമിൽ നിന്നും സായുധ വിഭാ​ഗക്കാർ തട്ടിക്കൊണ്ടുപോയ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂർ വീണ്ടും സംഘർഷഭരിതമായത്. മെയ്തെയ് വിഭാ​ഗത്തിൽപ്പെട്ടവരാണ് മരിച്ച ആറ് പേരും. കുക്കി വിഭാ​ഗത്തിൽൽപ്പെട്ടവരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയ ആളുകളെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാ​ഗക്കാർ പ്രതിഷേധം ശക്തമാക്കിയത്.

ജിരിബാം സ്വദേശിയായ ലൈഷാറാം ഹെരോജിതിന്റെ ഒരു കുടുംബത്തിൽപ്പെട്ട ആറ് പേരാണ് മരിച്ചത്. ലൈഷാറാം ഹെരോജിതിന്റെ ഭാര്യ, രണ്ട് മക്കൾ, ഭാര്യാമാതാവ്, ഭാര്യ സഹോദരിയും അവരുടെ മകനും എന്നിവരാണ് മരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഇവരെ തട്ടിക്കൊണ്ട് പോയതായാണ് റിപ്പോർട്ട്. 

കലാപത്തിൽ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News