ആറ് മാസം കൊണ്ട് 10 ലക്ഷം കാറുകളുടെ വിൽപ്പനയിലേക്ക് മാരുതി ; വിൽപ്പനയിൽ 3.9 ശതമാനം വർധന

മുൻ വർഷം ഇതേ കാലയളവിൽ ഇത് 8,14,509 യൂണിറ്റായിരുന്നു. 2023 ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ കയറ്റുമതി 1,32,632 യൂണിറ്റ് ആയിരുന്നത് 1,32,542 ആയി ഉയർന്നു.

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 03:39 PM IST
  • 2023 സെപ്റ്റംബറിൽ മൊത്തം 1,81,343 കാറുകളാണ് വിറ്റത്
  • കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റത് 1,76,306 കാറുകളായിരുന്നു
  • മാരുതി ആൾട്ടോ, എസ്-പ്രസ്സോ, സ്വിഫ്റ്റ് എന്നിവയാണ് സെപ്റ്റംബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകൾ
ആറ് മാസം കൊണ്ട് 10 ലക്ഷം കാറുകളുടെ വിൽപ്പനയിലേക്ക് മാരുതി ; വിൽപ്പനയിൽ 3.9 ശതമാനം വർധന

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതിയുടെ അർധ വാർഷിക വിൽപ്പന 10 ലക്ഷത്തിലേക്ക് എത്തുന്നു. ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇതുവരെ ആന്തര വിൽപ്പന 8,88,603 യൂണിറ്റാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 8,14,509 യൂണിറ്റായിരുന്നു. 2023 ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ കയറ്റുമതി 1,32,632 യൂണിറ്റ് ആയിരുന്നത് 1,32,542 ആയി ഉയർന്നു.

2023 സെപ്റ്റംബറിൽ മൊത്തം 1,81,343 കാറുകളാണ് വിറ്റത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റld 1,76,306 കാറുകളായിരുന്നു ഇതിൽ 3.9 ശതമാനം വർദ്ധന ഉണ്ടായി. മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പന ഈ വർഷം സെപ്റ്റംബറിൽ 1,58,832 യൂണിറ്റായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,54,903 യൂണിറ്റിൽ നിന്ന് 2.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

മാരുതി ആൾട്ടോ, എസ്-പ്രസ്സോ, സ്വിഫ്റ്റ് എന്നിവയാണ് സെപ്റ്റംബറിൽ  ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകൾ.ആൾട്ടോയും എസ്-പ്രസ്സോയും സെപ്റ്റംബറിൽ 10,35023 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 29,574 യൂണിറ്റുകളാണ് വിറ്റത്.പാസഞ്ചർ വിഭാഗത്തിൽ ബ്രെസ്സ, എർട്ടിഗ, ഫ്രോങ്‌ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്‌റ്റോ, ജിംനി എന്നിവയും കോം‌പാക്റ്റ് ഫോളിയോയിൽ ബലേനോ, സെലേരിയോ, ഡിസയർ,  ഇഗ്നിസ്, സ്വിഫ്റ്റ്, സുസുക്കി ടൂർ എസ് എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ചു.

2023 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ, വാഹന നിർമ്മാതാക്കളുടെ മിനി, കോംപാക്റ്റ് സെഗ്‌മെന്റ്കൾ യഥാക്രമം 72,550,4,18,930 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇതേ കാലയളവിൽ മാരുതി സുസുക്കി സിയാസ് 7,441 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. കാർ നിർമ്മാതാക്കളുടെ യൂട്ടിലിറ്റി വാഹന വിഭാഗം ഇതേ കാലയളവിൽ 3,06,467 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. മാരുതി സുസുക്കി ഇക്കോയും മാരുതി സുസുക്കി സൂപ്പർ കാരിയും ഇതേ കാലയളവിൽ യഥാക്രമം 67,719 യൂണിറ്റും 15,496 യൂണിറ്റും വിൽപ്പന നടത്തി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News