നിങ്ങൾ മാരുതി സുസൂക്കിയുടെ (Maruti Suzuki) ഒരു കാർ വാങ്ങാൻ തീരുമാനിച്ചോ? എങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കാളായ മാരുതി സുസൂക്കിയുടെ വില വർധനവ് കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഈ വർഷം ജൂലൈ മുതൽ മാരുതി തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാതിയിൽ തന്നെ മാരുതി തങ്ങളുടെ എല്ലാ മോഡലുകളുടെ വില വർധിപ്പിക്കുന്നതാണ്. ഓരോ മോഡലിനും കമ്പനി വിവിധ തരത്തിലാണ് വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഔദ്യോഗികമായി ഓരോ മോഡലിനും എത്ര രൂപ വരെ വർധിപ്പുക്കമെന്ന് അറിയിച്ചിട്ടില്ല.
ALSO READ : ടൊയോട്ട ഇന്നോവ ക്രെസ്റ്റയ്ക്കും ഫോർച്ചൂണറിനും ലജെൻഡറിനും വില കൂട്ടി
കാർ നിർമാണത്തിനുള്ള ഉത്പനങ്ങളുടെ വില വർധിച്ച സാഹചര്യത്തിലാണ് തങ്ങൾ വില കുറയ്ക്കുന്നതെന്ന് മാരുതി നാഷ്ണൽ സ്റ്റോക്ക് എക്സേചേഞ്ചിനോട് നേരത്തെ കത്തിലൂടെ അറിയിച്ചിരുന്നു. അതിലൂടെ ഉണ്ടായ നഷ്ടം വില വർധിപ്പിക്കുന്നതിലൂടെ നികത്താനാകുമമെന്ന് കമ്പനി കരുതുന്നത്. നിലവിലെ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാതിയിലാണ് മാരുതി സുസൂക്കി വില വർധിപ്പിക്കാനുള്ള തീരുമാനമെടുക്കുന്നത്.
2021 ഏപ്രിലിൽ മാരുതി സുസൂക്കി കാറുകളുടെ വില 1.6 ശതമാനം ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ രാജ്യത്തെ വാഹന നിർമാതാക്കൾ തങ്ങളുടെ ചില മോഡലുകൾക്ക് കൂട്ടുമെന്ന് അറിയിച്ചിരുന്നു.
ALSO READ : മാരുതി സുസൂക്കി മാത്രമല്ല, ടാറ്റയും ഹോണ്ടയും റെനോയും അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കും
നിലവിൽ മാരുതി ഹാച്ച്ബാക്ക് മോഡലായ ഓൾട്ടോ മുതൽ എസ് ക്രോസ് വരെയുള്ള വില 2.99 ലക്ഷം മുതൽ 12.39 വരെയാണ് (എക്സ്ഷോറൂം വില)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...