Nitin Gadkari: കേരളത്തിന് മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതി, വൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

Nitin Gadkari: കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2025, 03:18 PM IST
  • കേരളത്തിന് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി
  • അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായാണ് പദ്ധതി
  • സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് പിയൂഷ് ഗോയൽ
Nitin Gadkari: കേരളത്തിന് മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതി, വൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

കൊച്ചി: വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിന് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് ഗ്ലോബൽ സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റോഡ് വികസനമുൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായാണ് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: 'കേരളം ഭരിക്കുന്നത് ഞങ്ങൾ'; പൊലീസുകാർക്കെതിരെ ഭീഷണി, കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ

കൂടാതെ, പാലക്കാട്-മലപ്പുറം പാതയ്ക്ക് 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് 5000 കോടി അനുവദിക്കും. ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കും. റബർ അധിഷ്ഠിതമായ റോഡ് നിർമ്മാണം കേരളത്തിലെ റബർ മേഖലയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വ്യവസായ വികസനത്തിന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും കേന്ദ്രത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ പുരോഗമിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നില്‍ക്കാനാകുമെന്ന് ചോദിച്ച കേന്ദ്രമന്ത്രി, സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ചും സംസാരിച്ചു.

പദ്ധതി നടപ്പായാൽ തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലെ യാത്ര സമയം കുറയുമെന്നും അറിയിച്ചു. കേരള വ്യവയാസ വകുപ്പ് മന്ത്രി പി രാജീവിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. പി രാജീവ് രാജ്യത്തെ മികച്ച പാർലമെൻ്റേറിയനായിരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു. കൊച്ചി ജലമെട്രോയെ പ്രശംസിച്ച് സംസാരിച്ച കേന്ദ്രമന്ത്രി ജയന്ത് ചൗധരി, വാട്ടർ മെട്രോയെ പറ്റി കേരളത്തിൽ നിന്ന് പഠിക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുമെന്നും അറിയിച്ചു.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News