Mizoram Bridge Collapse: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 പേര്‍ മരിച്ചു

Mizoram Bridge Collapse:  മിസോറാമിലെ സൈരാംഗ് മേഖലയ്ക്ക് സമീപം നിർമാണത്തിലിരുന്ന റെയിൽവേ പാലമാണ് ബുധനാഴ്ച തകര്‍ന്നത്. അപകടത്തില്‍ ഇതുവരെ 17 തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റെയിൽവേയും പോലീസും അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 02:18 PM IST
  • ബൈരാബിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന കുറുങ് നദിക്ക് മുകളിലൂടെയാണ് റെയിൽവേ പാലം നിര്‍മ്മിക്കുന്നത്. ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.
Mizoram Bridge Collapse: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 പേര്‍ മരിച്ചു

Mizoram Bridge Collapse: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ചു, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.  

ബുധനാഴ്ച രാവിലെ അപകടം നടക്കുമ്പോൾ 40 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. അതിനാല്‍തന്നെ നിരവധി തൊഴിലാളികള്‍ അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത് സംശയിയ്ക്കുന്നു. 

മിസോറാമിലെ സൈരാംഗ് മേഖലയ്ക്ക് സമീപം നിർമാണത്തിലിരുന്ന റെയിൽവേ പാലമാണ് ബുധനാഴ്ച തകര്‍ന്നത്. അപകടത്തില്‍ ഇതുവരെ 17 തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റെയിൽവേയും പോലീസും അറിയിച്ചു. 

ബൈരാബിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന കുറുങ് നദിക്ക് മുകളിലൂടെയാണ് റെയിൽവേ പാലം നിര്‍മ്മിക്കുന്നത്. ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. 

അപകടത്തിൽ മിസോറാം മുഖ്യമന്ത്രി സോറംതംഗ അതീവ ദുഃഖം രേഖപ്പെടുത്തി. "ഐസ്വാളിന് സമീപം സൈരാംഗിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് ഇന്ന് തകർന്നു; കുറഞ്ഞത് 17 തൊഴിലാളികൾ മരിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു." അദ്ദേഹം ട്വീറ്റ് ചെയ്തു. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ എത്തിയ ആളുകൾക്ക് നന്ദിയും അറിയിച്ചു. 
 
മിസോറാം ദുരന്തത്തില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതവും അപകടത്തില്‍ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News