MK Stalin തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു; 33 പേരാണ് മന്ത്രി സഭയിൽ ഉള്ളത്

ചെന്നൈയിലെ രാജ് ഭവനിൽ ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിന്റെ സാന്നിധ്യത്തിൽ ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞ.

Last Updated : May 7, 2021, 02:09 PM IST
  • അദ്ദേഹം ഉൾപ്പടെ 34 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്‌.
  • ചെന്നൈയിലെ രാജ് ഭവനിൽ ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിന്റെ സാന്നിധ്യത്തിൽ ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞ.
  • മുഖ്യമന്ത്രി പദവിയോട് ഒപ്പം തന്നെ അദ്ദേഹം ആഭ്യന്തര മന്ത്രിയായും ചുമതയേറ്റിട്ടുണ്ട്.
  • അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ദുരൈമുഖനെ പോലെയുള്ള മുതിർന്ന നേതാക്കളും ആദ്യമായി മന്ത്രി പദവിയിലേക്ക് എത്തുന്ന നിരവധി പേരും ഉണ്ട്.
MK Stalin തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു; 33 പേരാണ് മന്ത്രി സഭയിൽ ഉള്ളത്

Chennai: ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിൻ (MK Stalin) തമിഴ്‌നാട് (Tamilnadu) മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. അദ്ദേഹം ഉൾപ്പടെ 34 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്‌. ചെന്നൈയിലെ രാജ് ഭവനിൽ ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിന്റെ സാന്നിധ്യത്തിൽ ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പദവിയോട് ഒപ്പം തന്നെ അദ്ദേഹം ആഭ്യന്തര മന്ത്രിയായും ചുമതയേറ്റിട്ടുണ്ട്. മറ്റ് ചില വകുപ്പുകളിലും അദ്ദേഹം ചുമതയേറ്റു.

അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ദുരൈമുഖനെ പോലെയുള്ള മുതിർന്ന നേതാക്കളും ആദ്യമായി മന്ത്രി പദവിയിലേക്ക് എത്തുന്ന നിരവധി പേരും ഉണ്ട്. ഇതാദ്യമായി ആണ് എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പദവിയിലെത്തുന്നത്.  കോവിഡ് രോഗബാധ (Covid 19)  അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സമയത്താണ് എംകെ സ്റ്റാലിൻ ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 25000 ത്തോളം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ALSO READ: Puducherry മുഖ്യമന്ത്രിയായി N Rangasamy നാളെ സത്യപ്രതിജ്ഞ ചെയ്യും

ഏപ്രിൽ 6 ന് നടന്ന  തെരഞ്ഞെടുപ്പ് വോട്ടിങ്ങിന് മുന്നോടിയായി പ്രമുഖ പാർട്ടികൾ ക്യാമ്പയിനിങ്ങും റോഡ് റാലികളും നടത്തിയിരുന്നു. ഇതിനെ തുടർന്നും കോവിഡ് രണ്ടാം തരംഗത്തെ തുടർന്നും തമിഴ്‌നാട്ടിലും ഇന്ത്യയിൽ ഒട്ടാകെയും കോവിഡ് രോഗബാധ പടർന്ന് പിടിക്കുകയായിരുന്നു. കോവിഡ് രോഗബാധയെ പിടിച്ച് കെട്ടുകയെന്നതാണ് എംകെ സ്റ്റാലിൻ സര്ക്കാരിന്റെ ഏറ്റവും വലിയ ചലഞ്ച്.

ALSO READ: കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

മുതിർന്ന ഡിഎംകെ (DMK) നേതാവും 6 തവണ എംഎൽഎയും ആയിട്ടുള്ള ദുരൈമുഖനാണ് ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. സ്ഥിരമായി വരൾച്ച ഉണ്ടാകുന്ന സംസ്ഥാനത്ത് ഈ പദവിയുടെ പ്രധാനയം വളരെ വലുതാണ്. ധനമന്ത്രിയായായി യുഎസിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായ ജോലി ചെയ്തിട്ടുള്ള പളനിവേൽ ത്യാഗരാജൻ ചുമതയേറ്റു.

ALSO READ: Covid വ്യാപനം അതിരൂക്ഷം; രാജ്യത്ത് മൂന്നാം തരം​ഗം ഉറപ്പെന്ന് കേന്ദ്രം

എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രി പദത്തിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രിയായി ചുമതലയേറ്റില്ല. ഡിഎംകെ - കോൺഗ്രസ് സഖ്യം തമിഴ്നാട്ടിൽ 234 ൽ 159 സീറ്റുകളും നേടിക്കൊണ്ട് വൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്, ബിജെപിയുമായി സഖ്യത്തിലായിരുന്ന എഐഡിഎംകെയ്ക്ക് ആകെ 75 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News