ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്‌എഎല്‍) നിന്നും 83 അത്യാധുനിക തേജസ് ജെറ്റുകള്‍ കൂടി വാങ്ങുന്നതിന് അനുമതി. കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് വാങ്ങാന്‍ കാബിനറ്റ് കമ്മിറ്റിയാണ് അനുമതി നൽകിയത്.
ഈ ഇടപാട് 48,000 കോടി രൂപയുടേതാണ്. സൈനിക വ്യോമയാന മേഖലയിലെ ഏറ്റവും വലിയ തദ്ദേശ കരാറാണിത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് (Rajnath Singh) അറിയിച്ചു.
The CCS chaired by PM Sh. @narendramodi today approved the largest indigenous defence procurement deal worth about 48000 Crores to strengthen IAF’s fleet of homegrown fighter jet ‘LCA-Tejas’. This deal will be a game changer for self reliance in the Indian defence manufacturing.
— Rajnath Singh (@rajnathsingh) January 13, 2021
48,000 കോടി രൂപയുടെ ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധ സംഭരണ കരാര്‍ വ്യോമസേനയെ (Indian Air Force) ശക്തിപ്പെടുത്തുമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വാശ്രയത്വത്തിലേക്കുള്ള മാറ്റമായിരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല വരും വർഷങ്ങളിൽ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശീയമായി നിര്‍മിച്ച തേജസ് (Tejas) പോര്‍ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രന്‍ കഴിഞ്ഞ വര്‍ഷം വ്യോമസേനയുടെ ഭാഗമായിരുന്നു. 40 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിര്‍മിച്ച ജെറ്റുകള്‍ അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാനായി ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.