മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്കും ഭർത്താവ് ആനന്ദ് പിരാമലിനും ഇരട്ട കുട്ടികൾ ജനിച്ചതായി അംബാനി കുംടുംബം അറിയിച്ചു.
ഒരാൺ കുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇഷക്കുണ്ടായത്. കുട്ടികൾക്ക് ആദിയ, കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നതെന്നും അംബാനി കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
"ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19-ന് സർവ്വശക്തൻ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.ഇഷയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു-അംബാനി ഗ്രൂപ്പ് ഒരു പ്രസ്താവനയിൽ പറയുന്നു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും നേരുന്നതായും പ്രസ്താവനയിലുണ്ട്. അതിൽ പറയുന്നു.റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകൻ ആനന്ദ് പിരാമലും 2018-ലാണ് വിവാഹിതരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...