National Milk Day 2022 : ദേശീയ ക്ഷീര ദിനം; ഈ ദിനത്തിന്റെ ചരിത്രം, പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം

2021-2022 ലെ ഇക്കണോമിക് സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, പാൽ ഉൽപാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2022, 01:30 PM IST
  • 2014 മുതലാണ് രാജ്യത്ത് ക്ഷീര ദിനം ആചരിക്കാൻ ആരംഭിക്കാത്തത്. ഇന്ത്യൻ ഡയറി അസോസിയേഷനാണ് ദേശീയ ക്ഷീര ദിനം ആചരിക്കാൻ ആരംഭിച്ചത്.
  • 2021-2022 ലെ ഇക്കണോമിക് സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, പാൽ ഉൽപാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
  • ഇന്ത്യയിലെ പാലുൽപ്പാദനം പ്രതിവർഷം 6.2 ശതമാനം എന്ന നിരക്കിൽ വളർന്നു വരികെയാണ്.
  • ഡോ. വർഗീസ് കുര്യൻ ആരംഭിച്ച ധവള വിപ്ലവമാണ് പാലുൽപാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തയിലേക്ക് നയിച്ചത്.
National Milk Day 2022 : ദേശീയ ക്ഷീര ദിനം; ഈ ദിനത്തിന്റെ ചരിത്രം, പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം

 ഇന്ന്, നവംബർ 26 ന് ദേശീയ ക്ഷീര ദിനം ആചരിക്കുകയാണ്. ധവള വിപ്ലവത്തിന്റെ നായകനായ  ഡോക്ടർ വർഗീസ് കുര്യൻറെ സ്മരണാർദ്ധം അദ്ദേഹത്തിൻറെ ജന്മദിനമാണ് ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത്. 2014 മുതലാണ് രാജ്യത്ത് ക്ഷീര ദിനം ആചരിക്കാൻ ആരംഭിക്കാത്തത്. ഇന്ത്യൻ ഡയറി അസോസിയേഷനാണ് ദേശീയ ക്ഷീര ദിനം ആചരിക്കാൻ ആരംഭിച്ചത്. 2021-2022 ലെ ഇക്കണോമിക് സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, പാൽ ഉൽപാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ പാലുൽപ്പാദനം പ്രതിവർഷം 6.2 ശതമാനം എന്ന നിരക്കിൽ വളർന്നു വരികെയാണ്.  ഡോ. വർഗീസ് കുര്യൻ ആരംഭിച്ച ധവള വിപ്ലവമാണ് പാലുൽപാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തയിലേക്ക് നയിച്ചത്.

ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ച വർഗ്ഗീസ് കുര്യൻ ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്‌. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയർമാനായി ഇദ്ദേഹം 34 വർഷം പ്രവർത്തിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് 'ഇന്ത്യയുടെ പാൽക്കാരൻ' എന്ന വിശേഷണവും നേടിക്കൊടുത്തു.

ALSO READ: World Milk Day 2022: ഇന്ന് ലോക ക്ഷീരദിനം, ഈ ആഘോഷത്തിന്‍റെ പിന്നിലെ ലക്ഷ്യവും ചരിത്രവും അറിയാം

കർഷകരുടെ ഉടമസ്ഥതയിൽ ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങൾ ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. വളരെ മികച്ച രീതിയിലുള്ള ഭരണനിർവ്വഹണമാണ് ഈ ഓരോ സ്ഥാപനങ്ങളേയും മുൻ നിരയിലെത്തിച്ചത്. അമുൽ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുൻ നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഠിനപ്രയത്നമാണ്. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി കുര്യനെ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന്റെ ചെയർമാനാക്കി. 

ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു, അതിലുപരി ലക്ഷക്കണക്കിനു കുടുംബങ്ങളെ അത് ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റി. നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 1999 ൽ രാജ്യം അദ്ദഹത്തിന് പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. 1965 ൽ പത്മശ്രീ, 1966 ൽ പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. 1989 ലെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചത് വർഗീസ് കുര്യനാണ്. 1963 ൽ മാഗ്സസെ അവാർഡ് ലഭിച്ചു. 2012 സെപ്റ്റംബർ 9 നായിരുന്നു മരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News