വയനാട്: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. പുൽപ്പള്ളി അമരക്കുനിയിലാണ് കടുവയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ കേശവൻ എന്നയാളുടെ വീട്ടിലെ ആടിനെ കൊന്നു. കടുവയെ പിടികൂടുന്നതിനായി കൂടുകൾ സ്ഥാപിച്ച് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ കൊന്നത്. മൂന്ന് ആടുകളെയാണ് കടുവ ഒരാഴ്ചയ്ക്കിടെ കൊന്നത്.
സ്ഥലത്ത് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. പുലർച്ചെ കടുവ വളർത്തുമൃഗത്തെ കൊന്ന സാഹചര്യത്തിൽ ഒരു കൂട് കൂടി സ്ഥാപിച്ചിട്ടുണ്ട്. ദേവർഗദ്ദക്ക് സമീപമാണ് നാലാമത്തെ കൂട് സ്ഥാപിച്ചത്. പ്രദേശത്ത് കടുവയിറങ്ങിയ സാഹചര്യത്തിൽ അമരക്കുനി മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
എംഎംജിഎച്ച്എസ് കാപ്പിസെറ്റ്, ശ്രീനാരായണ എഎൽപി സ്കൂൾ കാപ്പിസെറ്റ്, ദേവമാതാ എഎൽപി സ്കൂൾ ആടിക്കൊല്ലി, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. പുൽപ്പള്ളി അമരക്കുനിയിലെ കടുവയ്ക്കായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഇന്നും തിരച്ചിൽ തുടരും.
വിക്രം, ഭരത് എന്നീ കുങ്കിയാനകളെ കൂടി ഉപയോഗിച്ചാകും തിരച്ചിൽ നടത്തുക. വനംവകുപ്പിന്റെ ക്യാമറയിൽ ഒമ്പതാം തിയതിക്ക് ശേഷം കടുവ പതിഞ്ഞിട്ടില്ല. എന്നാൽ, കടുവ പ്രദേശത്ത് തന്നെ തുടരുകയാണ്. ഇന്ന് രാവിലെ വീണ്ടും ക്യാമറകൾ പരിശോധിച്ചതിന് ശേഷമാകും തിരച്ചിൽ തുടരുക.
ഇതിനോടകം നാല് കൂടുകളിൽ കടുവയ്ക്ക് കെണി ഒരുക്കിയിട്ടുണ്ട്. കടുവയെ കണ്ടെത്തുകയും സന്ദർഭം അനുകൂലമാകുകയും ചെയ്താൽ കടുവയെ മയക്കുവെടി വെച്ച് പിടികൂടും. കടുവയെ പിടികൂടുന്നതിനായി ദൗത്യ സംഘത്തിനൊപ്പം ഇന്ന് നോർത്ത് വയനാട് ആർആർടി സംഘവും കൂടി ചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.