New Delhi: കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു കോടതിയെ സമീപിച്ചുവെങ്കിലും നിരസിക്കപ്പെട്ടതോടെ 2 മണിക്ക് കീഴടങ്ങുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കൂടുതല്‍ സമയം തേടിയത്.
റോഡിൽ വെച്ച് നടന്ന തർക്കത്തിനിടെ ഒരാൾ മരിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് വിധിച്ചത്. 1998ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കീഴടങ്ങാന്‍ ഏതാനും ആഴ്ചകള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അഭിഷേക് മനൂ എഎം സിംഗ്വി, ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് സമര്‍പ്പിച്ചത്. എന്നാല്‍,
നവജ്യോത് സിദ്ദുവിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയോട് ചീഫ് ജസ്റ്റിസ് എൻ വി രമണയെ സമീപിക്കാൻ ജസ്റ്റിസ് എ എം ഖാൻവിൽക്കർ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസ് എൻ വി രമണ ഹര്‍ജി പരിഗണിക്കുന്നത് നിരസിച്ചു. ഇതോടെ സിദ്ദുവിന് കീഴടങ്ങുക യല്ലാതെ മറ്റൊരു വഴിയും തത്കാലം മുന്നിലില്ല.
പട്യാലയിലെ പ്രാദേശിക കോടതിയിൽ സിദ്ദു കീഴടങ്ങുമെനാണ് റിപ്പോര്‍ട്ട്. "നിയമത്തിന്‍റെ മഹത്വത്തിന് മുന്‍പില്‍ താന്‍ കീഴടങ്ങും', ഇതായിരുന്നു ശിക്ഷാവിധി പുറത്തുവന്ന അവസരത്തില്‍ സിദ്ദു നല്‍കിയ പ്രതികരണം.
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, എസ് കെ കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദുവിന് ശിക്ഷ വിധിച്ചത്. റോഡിൽ വെച്ച് നടന്ന തർക്കത്തിനിടെ ഒരാൾ മരിച്ച കേസില്‍ 2018 മെയ് മാസത്തിൽ സിദ്ദു കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നുവെങ്കിലും, അന്ന് അദ്ദേഹത്തിന് ജയിൽ ശിക്ഷ ഒഴിവാക്കുകയും 1,000 രൂപ പിഴ ചുമത്തുകയുമാണ് ചെയ്തത്. പിന്നീട് കുടുംബം നല്‍കിയ പുനഃപരിശോധനാ ഹർജി പരിശോധിച്ച കോടതി ഒരു വര്‍ഷത്തെ കഠിന തടവ് വിധിയ്ക്കുകയായിരുന്നു.
നടു റോഡിൽ ജിപ്സി നിർത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിദ്ദുവിന്‍റെ സഹചാരി സന്ധു നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ടതിനെ വയോധികന്‍ ചോദ്യം ചെയ്യുകയായിരുന്നു. മരിച്ച
ഗുർനാം സിംഗും മറ്റ് രണ്ട് പേരും ഇവരോട് വാഹനം മാറ്റിയിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും മർദനത്തിലേക്കും ഒടുവില്‍ മരണത്തിലും കലാശിയ്ക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...