ന്യൂഡൽഹി: നക്സൽ ആക്രമണത്തിന് (Naxal attack) സാധ്യതയുള്ള നാല് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം. മഹാരാഷ്ട്രയിൽ നക്സൽ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ (Encounter) 26 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചത്തീസ്ഗഢ്, തെലങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രത (Alert) നിർദേശം നൽകിയിരിക്കുന്നത്.
ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, പ്രശ്‌നബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷനുകൾ എന്നിവക്ക് സുരക്ഷ വർധിപ്പിച്ചു. അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി. മഹാരാഷ്ട്രയിൽ ഗച്ച്റോളി ജില്ലയിലെ ഗ്യാരബട്ടിയിൽ ഇന്നലെ 26 മാവോയിസ്റ്റുകളെയാണ് സുരക്ഷ സേന വധിച്ചത്.
ALSO READ: Maharashtra | മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ 26 നക്സലുകളെ വധിച്ചു
കൊല്ലപ്പെട്ടവരിൽ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെൽതുംബ്‌ഡെയും ഉൾപ്പെടുന്നതായാണ് വിവരം. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് മിലിന്ദ്. ഛത്തീസ്ഗഢിൽ നിന്ന് ഗ്യാരബട്ടി മേഖലയിലേക്ക് നക്സലുകൾ നീങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ്പി പറഞ്ഞു. ധനോറയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് നക്‌സലുകളും സേനയും ഏറ്റുമുട്ടല്‍ നടത്തിയത്.
തിരച്ചിലിനിടെ നക്‌സലുകള്‍ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ 26 പേര്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...