Sexual Assault Case: 'പരാതി പിൻവലിക്കില്ല, താൻ നേരിട്ട അതിക്രമത്തിന് നീതി വേണം'; നടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടെന്ന് നടി

നടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2024, 11:40 AM IST
  • താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.
  • പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.
Sexual Assault Case: 'പരാതി പിൻവലിക്കില്ല, താൻ നേരിട്ട അതിക്രമത്തിന് നീതി വേണം'; നടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടെന്ന് നടി
കൊച്ചി: നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെയുള്ള പരാതികൾ പിൻവലിക്കുകയാണെന്ന് നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനം ഇപ്പോൾ മാറ്റിയിരിക്കുകയാണ്. പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.
 
സർക്കാരിൽ നിന്നും പൊലീസിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകുമെന്നുമാണ് പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞത്. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യം തെളിയിക്കാനും സർക്കാർ തയ്യാറായില്ലെന്ന് നടി ആരോപിച്ചു. മാധ്യമങ്ങളിൽ നിന്ന്  പോലും പിന്തുണ ലഭിക്കാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് നടി പറഞ്ഞത്.
 
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപം താങ്ങാനാവുന്നില്ലെന്നും. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ തന്റെ ഫോൺ പോലും എടുക്കുന്നില്ലെന്നും നടി പറഞ്ഞു. സർക്കാരിൽ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല. സ‍ർക്കാർ ഇങ്ങനെയെങ്കിൽ സ്ത്രീകൾ പരാതികൾ നൽകില്ലെന്നും നടി കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് നടന്മാരുൾപ്പെടെ ഏഴ് പേർക്കെതിരെ ആരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയത്. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള രാജു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ആരോപണം. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News