' ചിറ്റാ ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് നായകനായെത്തുന്ന റൊമാൻ്റിക് എൻ്റർടെയ്നർ ' മിസ് യു ' നവംബർ 29ന് തിയറ്ററുകളിലെത്തും. ' മാപ്പ്ള സിങ്കം ', ' കളത്തിൽ സന്ധിപ്പോം ' എന്നീ സിനിമകൾ ശേഷം യുവ സംവിധായകൻ എൻ.രാജശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'മിസ് യു'.
തെന്നിന്ത്യൻ മുൻ നിര താരം ആഷികാ രംഗനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുങ്ക് - കന്നഡ സിനിമകളിൽ പ്രശസ്തയായ ആഷികാ രംഗാനാഥിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. 7 മൈൽ പെർ സെക്കൻ്റിൻ്റെ ബാനറിൽ മലയാളിയായ സാമൂവൽ മാത്യു വാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുപമ കുമാർ, രമ, ജെ പി, പൊൻവണ്ണൻ, നരേൻ,കരുണാകരൻ, ബാല ശരവണൻ, ' ലൊള്ളൂ സഭാ ' മാരൻ, ഷഷ്ടികാ എന്നിവരാണ് ' മിസ് യു ' വിലെ മറ്റു പ്രധാന അഭിനേതാക്കൾ.
സിനിമാ സംവിധായകനാവാൻ വേണ്ടി പരിശ്രമിക്കുന്ന നായക കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്. വീണ്ടും യുവത്വത്തിൻ്റെ പ്രസരിപ്പുള്ള റൊമാൻ്റിക് ഹീറോ ആയി ഈ സിനിമയിലൂടെ കളത്തിൽ ഇറങ്ങുകയാണ് സിദ്ധാർത്ഥ്.
Read Also: എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു; അന്ത്യം 100ാം വയസിൽ
'' ' Love You ' എന്ന വാക്കിനെക്കാൾ ' Miss You ' എന്ന വാക്കിലാണ് പ്രണയം അധികമുള്ളത്. അതു കൊണ്ടാണ് ' മിസ് യു ' എന്ന ടൈറ്റിൽ വെച്ചത്. എല്ലാവരും അവർക്ക് ഇഷ്ടപ്പെട്ട പെണ്ണിനെയാണ് പ്രേമിക്കുക. എന്നാൽ ഇതിലെ നായകൻ തനിക്ക് ഇഷ്ടമില്ലാത്ത പെണ്ണിനെയാണ് പ്രേമിക്കുന്നത്. എങ്ങനെ ഇഷ്ടമില്ലാത്ത പെണ്ണിനെ ഒരുത്തൻ പ്രേമിക്കുന്നു , അവൾക്കത് അറിയാമായിരുന്നിട്ടും എങ്ങനെ അവൻ കൺവിൻസ് ചെയ്യുന്നു എന്നതിന് തക്കതായ കാരണത്തോടെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
എൻ്റെ ഒരു സുഹൃത്തിൻ്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഈ കഥക്ക് പ്രചോദനമായത്. തീർച്ചയായും ഈ കഥയിൽ വ്യത്യസ്തതയും പുതുമയും ഉണ്ടാവും''. ചിത്രത്തെ കുറിച്ച് സംവിധായകൻ എൻ. രാജശേഖർ പറഞ്ഞു.
രണ്ട് ബിറ്റ് സോങ്ങുകളടക്കം എട്ടു ഗാനങ്ങളാണ് ' മിസ് യു' വിലുള്ളത്. ഇതിൽ രണ്ടു ഗാനങ്ങൾ സിദ്ധാർത്ഥ് തന്നെയാണ് പാടിയിരിക്കുന്നത്. ചിത്രത്തിലെ ' നീ എന്നെ പാർത്തിയാ ', ' സൊന്നാരു നൈനാ ' എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ ആസ്വാദക ശ്രദ്ധ നേടി. ജിബ്രാനാണ് സംഗീത സംവിധായകൻ. അടുത്തിടെ പുറത്തിറങ്ങിയ ടീസർ ഒരു മില്യനിലേറെ കാഴ്ചക്കാരുമായി യു ട്യൂബിൽ കുതിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.