ട്വിസ്റ്റുകൾക്കൊടുവിൽ പാലക്കാട് വിജയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. 18724 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ പാലക്കാട് നേടിയത്. എൻഡിഎയുടെ സി.കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി. സരിൻ മൂന്നാം സ്ഥാനത്തുമെത്തി.
പാലക്കട്ടെ വിജയം തിളക്കമുള്ളതെന്ന് കെ. മുരളീധരൻ പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയിട്ട് പോലും മുന്നേറ്റം ഉണ്ടാകാതിരുന്നത് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ പാർട്ടിക്ക് നൽകിയ ഒരടിയായി കണക്കാക്കണമെന്ന് കെ.മുരളീധരൻ പറഞ്ഞു.
Read Also: വിട്ടുകൊടുക്കാതെ പ്രദീപ്, ചേലക്കര ഇടതിന് സ്വന്തം; ഭൂരിപക്ഷം പന്ത്രണ്ടായിരത്തിന് മുകളിൽ
തോൽവി തിരിച്ചടിയല്ലെന്നും അടിസ്ഥാന വോട്ടുകൾ നിലനിർത്തിയിട്ടുണ്ടെന്നും ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ പ്രതികരിച്ചു. ആത്മപരിശോധന നടത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
വാശിയേറിയ പോരാട്ടമായിരുന്നു പാലക്കാടിലേത്. ആദ്യ ഘട്ടത്തിൽ ബിജെപിയുടെ സി.കൃഷ്ണകുമാറുമായി ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമായിരുന്നു. ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബി ജെ പി വോട്ടുകൾ ചോർന്നത്.
പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.