നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷികമാണ് ഇന്ന്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ മകളുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ പിതാവിന് കോൺഗ്രസ് പാർട്ടി അർഹമായ ബഹുമാനം നൽകുന്നില്ലെന്ന് സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിതാ ബോസ് ഫാഫ് കുറ്റപ്പെടുത്തി.
തന്റെ പിതാവിന്റെ പൈതൃകം വർഷങ്ങളായി ചൂഷണം ചെയ്യപ്പെടുകയാണെന്നും, കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകുന്നില്ല. നേതാജിയോട് അനീതി കാണിച്ച ഒരു വിഭാഗം കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നു. ഗാന്ധി നെഹ്റുവിനെ അനുകൂലിച്ചത് എന്റെ പിതാവ് ഒരു വിമതനായിരുന്നതിനാൽ അദ്ദേഹത്തിന് നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല എന്നത് കൊണ്ടാണെന്നും അനിത പറഞ്ഞു.
അതേസമയം ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അവർ സ്വാഗതം ചെയ്തു. പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ച് അറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്ന് അനിത പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് ഒരു കമ്മിറ്റി രൂപീകരിച്ച് മൈലേജ് നേടാനുള്ള ബംഗാൾ സർക്കാരിന്റെ ശ്രമം വിഫലമായി. തന്റെ പിതാവിന്റെ പാരമ്പര്യം അവകാശപ്പെടാൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഒരു മത്സരവും പാടില്ലെന്നും അനിത ബോസ് പറഞ്ഞു.
ഇന്ത്യയിൽ നിലവിലെ മതപരമായ വിഭജനത്തെയും സാമുദായിക സാഹചര്യത്തെയും കുറിച്ച് സംസാരിച്ച അനിത സുഭാഷ് ചന്ദ്രബോസ് തികഞ്ഞ ഹിന്ദുവാണെന്നും മതത്തിന്റെ പേരിൽ മറ്റൊരാളെ വേദനിപ്പിക്കാനോ കൊല്ലാനോ അദ്ദേഹത്തിന് കഴിയില്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി നേതാജിയുടെ പ്രതിച്ഛായയെ എങ്ങനെ വളച്ചൊടിക്കുന്നുവെന്നതിനെ കുറിച്ചും അവർ സീ മീഡിയയോട് സംസാരിച്ചു.
തന്റെ പിതാവ് രണ്ട് തവണ ഹിറ്റ്ലറെ കണ്ടിട്ടുണ്ടെന്നും എന്നാൽ അത് ഇന്ത്യയുടെ സ്വാതന്ത്ര്യവും ബ്രിട്ടീഷ് സൈന്യത്തിനെതിരായ പോരാട്ടവും മനസ്സിൽ വെച്ചുകൊണ്ട് മാത്രമാണെന്നും അനിത ബോസ് ഫാഫ് പറഞ്ഞു. "നേതാ ജി ഹിറ്റ്ലറെ കണ്ടുമുട്ടിയത് ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു, എന്നാൽ അതിനർത്ഥം അദ്ദേഹം ഫാസിസത്തെ അംഗീകരിച്ചുവെന്നല്ല". ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നിവ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുള്ള പ്രമേയത്തിൽ ഒപ്പിടണമെന്ന് അദ്ദേഹം ആഗ്രഹിച്ചതിനാൽ നേതാ ജി മുസ്സോളിനിയെ രണ്ടുതവണ കണ്ടുമുട്ടി.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യാ ഗേറ്റിൽ അനാച്ഛാദനം ചെയ്യും. നേതാജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണിത്. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനിയുടെ ഹോളോഗ്രാം പ്രതിമയ്ക്ക് പകരം 28 അടി ഉയരമുള്ള കരിങ്കൽ പ്രതിമ ഉടൻ സ്ഥാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...