ന്യൂഡൽഹി: കോവിഡ് വൈറസിന്റെ (Covid Virus) പുതിയ വകഭേദമായ ഒമിക്രോൺ (Omicron) ഇതുവരെ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ (Central Government). പാർലമെന്റിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ (Mansukh Mandaviya) ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി (Health Minister) രാജ്യസഭയെ (Rajyasabha) അറിയിച്ചു.
കൂടാതെ ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്‍റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി. അതുകൊണ്ട് തന്നെ പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വാക്‌സിനേഷൻ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വീടുകൾതോറുമുള്ള വാക്‌സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.
Also Read: South African Covid Variant: ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പിലും, ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍
അതേസമയം പുതിയ വകഭേദമായ ഒമിക്രോൺ (Omicron) വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ (Chief Minister) നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകനയോഗം (Covid Review Meeting) ചേരും. യോഗത്തിൽ വിദഗ്ദരുമായി നടത്തിയ ചർച്ചയിൽ വിദഗ്ദസമിതി മുന്നോട്ടുവെച്ച നിർദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും വിലയിരുത്തും.
Also Read: Omicron | പരിഭ്രാന്തരാകേണ്ടതില്ല, പ്രതിരോധിക്കാൻ യുഎസ് സജ്ജമെന്ന് ബൈഡൻ
ഒമിക്രോൺ (Omicron) ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗത മാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശനനിരീക്ഷണം ഏർപ്പെടുത്തും. ഇവർക്കായി പ്രത്യേക വാർഡ് സജ്ജീകരിക്കും. ഭയം വേണ്ടെന്നും ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George) വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...