Ludhiyana: പഞ്ചാബിലെ (Punjab) ലുധിയാന ജില്ല സെക്ഷൻ കോടതിയിൽ സ്ഫോടനം (Bomb Blast) ഉണ്ടായതിനെ തുടർന്ന് നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് . കൂടാതെ ലുധിയാനയിൽ സുരക്ഷാ ക്രമീകരണങ്ങൾ ബലപ്പെടുത്താനും, പരിശോധന കർശനമാക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബിൽ പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദേശവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പറഞ്ഞു.
ALSO READ: പഞ്ചാബ് ലുധിയാന കോടതി സമുച്ചയത്തിൽ സ്ഫോടനം; രണ്ട് മരണമെന്ന് റിപ്പോർട്ട്
കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. കോടതി സമുച്ചയത്തിനുള്ളിൽ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തി. കോടതിയുടെ പ്രവർത്തന സമയത്താണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. കോടതി സമുച്ചയത്തിന്റെ മൂന്ന് നിലയിലെ ശുചിമുറിക്കുള്ളിലായിരുന്നു സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തെ തുടർന്ന് കോടതി സമുച്ചയം ഒഴിപ്പിച്ചിരുന്നു. കെട്ടിടത്തിൽ പരിശോധനകൾ തുടരുകയാണ്. എന്‍ഐഎ, ഫോറൻസിക് സംഘങ്ങളും സമുച്ചയത്തിൽ പരിശോധന നടത്തുന്നുണ്ട്. സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. പൊതുയിടങ്ങളിൽ സുരക്ഷാ കർശനമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ALSO READ: വിഐപി സുരക്ഷാ വിഭാഗത്തിൽ വനിതകളും, 32 വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ച് സിആർപിഎഫ്
സംഭവത്തിൽ ബാഹ്യശക്തികളുടെ ഇടപെടലൈൻ സാധ്യതയുണ്ടെന്ന് ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ ആരോപിച്ചു. അതേസമയം ഇത് ധ്രൂവീകരണത്തിനുള്ള ശ്രമമാണെന്ന് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു പറഞ്ഞു. സംഭവത്തിൽ കോടതിയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...