ഭോപ്പാല്‍: വൈദ്യ പരിശോധനയ്ക്കു വേണ്ടി കുനോ ദേശീയോദ്യാനത്തിലെത്തിച്ച ആറ് ചീറ്റകളുടെ റേഡിയോ കോളര്‍ നീക്കം ചെയ്തു. നമീബിയ, ദക്ഷിണാഫ്രിക്ക എന്നീവിടങ്ങളില് നിന്നുമുള്ള വിദഗ്ധരും കുനോ ദേശീയോദ്യാനത്തിലെ വെറ്ററിനറി ഡോക്ടര്‍മാരുമാണ് റേഡിയോ കോളര്‍ നീക്കം ചെയ്തത്. ഗൗരവ്, ശൗര്യ, പവന്, പവക്, ആശ, ധീര തുടങ്ങിയ ചീറ്റകളുടെ റേഡിയോ കോളര്‍ ആണ് നീക്കം ചെയ്തത്.
എന്നാൽ എന്തിനാണ് വൈദ്യപരിശോധന നടത്തിയതെന്ന് മധ്യപ്രദേശിന്റെ ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് അസീം ശ്രീവാസ്തവ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. 20 ഓളം ചീറ്റകള്‍ പ്രൊജ്ക്ട് ചീറ്റയുടെ ഭാഗമായി രാജ്യത്തെത്തിയിരുന്നു. പക്ഷെ നാലു മാസത്തിനടയിൽ ദേശീയോദ്യാനത്തിൽ എത്തിച്ച ചീറ്റകളിൽ നാലെണ്ണം ചത്തിരുന്നു. പെൺചീറ്റയായ ജ്വാലയ്ക്ക് ജനിച്ച നാല് പെൺകുഞ്ഞുങ്ങളിൽ മൂന്നെണ്ണവും ചത്തിരുന്നു. ചീറ്റകള്‍
വന്‍തോതില്‍ ചത്തൊടുങ്ങുന്നത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.
രണ്ടു ബാച്ചുകളായാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അതിൽ 8 ചീറ്റകളുമായി ആദ്യബാച്ച് എത്തിയത് കഴിഞ്ഞവർഷമാണ്. രണ്ടാം ബാച്ചിൽ 12 എണ്ണത്തെയും കൊണ്ടുവന്നു. രണ്ടാം ബാച്ച് ഈ വര്‍ഷം ഫെബ്രുവരി 18-നാണ് എത്തിയത്. വനപ്രദേശത്ത് ഒടുവിലായി ഏഷ്യാറ്റിക് ചീറ്റയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് 1947-ലാണ്. ഇതോടെ 1952-ല്‍ ഇവ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം ആനയിറങ്ങല്‍ ജലാശയത്തില്‍ ഹൈല്‍ ടൂറിസം വിനോദസഞ്ചാരികള്‍ക്കായി നടത്തിവന്ന ബോട്ടിംങ് സര്‍വ്വീസ് കോടതി ഇടപ്പെട്ട് നിര്‍ത്തിവെച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യൂണിയന് നേതാക്കള്‍. ഓഗസ്റ്റ് ആദ്യവാരത്തില്‍ തൊഴിലാളികള്‍ പണിമുടക്കി സമരം ശക്തമാക്കുമെന്ന് യൂണിയന് ഹൈഡല്‍ ടൂറിസം വര്‍ക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെകെ വിജയന് പറഞ്ഞു. കേസില്‍ കക്ഷിചേരുമെന്നും അദ്ദേഹം മൂന്നാറില്‍ വ്യക്തമാക്കി. കാട്ടാനകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പെരിയക്കനാലില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് നടത്തിവന്ന ബോട്ടിംങ്ങ് നിര്‍ത്തിവെച്ചതിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളികളും യൂണിയന് നേതാക്കളും.
വിനോസഞ്ചാരികള്‍ക്കായി സംസ്ഥാനത്ത് ഉടനീളമുള്ള ജലാശയങ്ങളില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് ബോട്ടിംങ് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പെരിക്കനാലിലും ബോട്ടിംങ് സംവിധാനം വകുപ്പ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇവിടെ വിനോദസഞ്ചാരത്തിന് തടയിടുന്ന സമീപനമാണ് ചില തല്പര കക്ഷികള്‍ നടത്തുന്നത്. ഈ നീക്കങ്ങളുടെ ഫലമായി കോടതിയെ തെറ്റ് ധരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് ഇപ്പോള്‍ പെരിയക്കനാലില്‍ ബോട്ടിംങ് നിര്‍ത്തിവെയ്ക്കാന്‍ കോടതി പറഞ്ഞിരിക്കുന്നത്.
ഇത് അംഗീകരിക്കാന്‍ കഴിയില്ല. നടപടി പുനര്‍ പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം തൊഴിലാളികളെ അമിനിരത്തി പണിമുടക്കി ഓഗസ്റ്റ് ആദ്യവാരത്തില്‍ സമരം ശക്തമാക്കുമെന്ന് ഹൈഡല്‍ ടൂറിസം വര്‍ക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെകെ വിജയന് പത്രസമ്മേനത്തില്‍ പറഞ്ഞു. കേസില്‍ യൂണിയന് കക്ഷിചേരും. ഹൈഡല്‍ ടൂറിസം വകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ ഐഎഫ്എസ് ആയതിനാല്‍ വനത്തേയും വന്യമ്യഗങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇയാളെ മന്ത്രി ഇടപ്പെട്ട് മാറ്റണം. ടൂറിസം മേഖലയക്ക് അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ തലത്തിലും ഇടപെടല്‍ വേണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടും.