'കോവിഡ് 19, നോട്ടുനിരോധനം, GST... ഹാർവാർഡ് ഭാവിയിൽ പഠിക്കാനിരിക്കുന്ന തോൽവികൾ'; രാഹുൽ ഗാന്ധി

മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് വിജയിച്ചതെന്നും കോവിഡിനെതിരായ യുദ്ധം വിജയിക്കാന്‍ 21 ദിവസമാണ് വേണ്ടതെന്നും മോദി പറയുന്നത് വീഡിയോയില്‍ കാണാം.

Last Updated : Jul 6, 2020, 02:08 PM IST
'കോവിഡ് 19, നോട്ടുനിരോധനം, GST... ഹാർവാർഡ് ഭാവിയിൽ പഠിക്കാനിരിക്കുന്ന തോൽവികൾ'; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തോല്‍വികളെ കുറിച്ച് ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍ ഭാവിയില്‍ നടത്തുന്ന പഠനങ്ങള്‍ എന്ന തലക്കെട്ടോടെ മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.കോവിഡ് 19 , നോട്ടുനിരോധനം , ജിഎസ്ടി എന്നീ മൂന്ന് കാര്യങ്ങളാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്.

ട്വീറ്റിനൊപ്പം പല സമയങ്ങളിലായി പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളുടെ ഭാഗങ്ങള്‍ യോജിപ്പിച്ച് തയ്യാറാക്കിയ വീഡിയോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വിഷയം, ഇന്ത്യ ചൈന അതിർത്തി തർക്കം തുടങ്ങി നിരവധി വിഷയങ്ങളിൽ രാഹുൽ ഗാന്ധി മോദിയെ കടന്നാക്രമിച്ചിരുന്നു. അതിർത്തി പ്രശനത്തിൽ രാഹുലിന്റെ പ്രസ്താവനകളെ ബിജെപി നേതൃത്വം വിമർശിക്കുകയും ഉണ്ടായി.

Also Read: ഒടുവിൽ ചൈന പിന്നോട്ട്.. ഗല്‍വാനില്‍ നിന്ന് ചൈനീസ് സേന പിന്‍വാങ്ങി

മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് വിജയിച്ചതെന്നും കോവിഡിനെതിരായ യുദ്ധം വിജയിക്കാന്‍ 21 ദിവസമാണ് വേണ്ടതെന്നും മോദി പറയുന്നത് വീഡിയോയില്‍ കാണാം.

Trending News