Crime News: വീടിന് നേരെ ഗുണ്ടാ ആക്രമണം; വൃദ്ധയെയും കൊച്ചുമകനെയും ആക്രമിച്ചു

Goons Attack: വെണ്ണിയൂർ സ്വദേശി കൃഷ്ണപ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ അഞ്ചം​ഗ സംഘം വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 3, 2024, 07:10 PM IST
  • ബഹളം കേട്ട് വാതിൽ തുറന്ന് പുറത്തിറങ്ങിയ കൃഷ്ണപ്രസാദിന്റെ അമ്മൂമ്മയ്ക്ക് നേരെയും മകനുനേരെയും കല്ലേറുണ്ടായി
  • പരിസരവാസികൾ എത്തിയപ്പോഴേക്കും അക്രമി സംഘം ബൈക്കിൽ കടന്നു കളഞ്ഞുവെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി
Crime News: വീടിന് നേരെ ഗുണ്ടാ ആക്രമണം; വൃദ്ധയെയും കൊച്ചുമകനെയും ആക്രമിച്ചു

തിരുവനന്തപുരം: വെങ്ങാനൂർ വെണ്ണിയൂരിൽ വീടിന് നേരെ ഗുണ്ടാ ആക്രമണം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അക്രമികൾ അടിച്ചു തകർത്തു. വെണ്ണിയൂർ സ്വദേശി കൃഷ്ണപ്രസാദിന്റെ വീടിന് നേരെയാണ് വ്യാഴാഴ്ച പുലർച്ചെ ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ അഞ്ചം​ഗ സംഘം വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തിൽ കൃഷ്ണപ്രസാദ് വിഴിഞ്ഞം പോലീസിൽ പരാതി നൽകി. വീട്ടിലേക്ക് കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് അടിച്ച് തകർക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഭാര്യയെ കളിയാക്കിയത് ചോദ്യംചെയ്തിലും  പോലീസിൽ പരാതി നൽകിയതിലുമുള്ള വൈരാഗ്യമാണ്  വീട് കയറി ആക്രമണം നടത്തിയതിന് പിന്നിലെന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.

ALSO READ: തൃശ്ശൂർ ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘം

ബഹളം കേട്ട് വാതിൽ തുറന്ന് പുറത്തിറങ്ങിയ കൃഷ്ണപ്രസാദിന്റെ അമ്മൂമ്മയ്ക്ക് നേരെയും മകനുനേരെയും കല്ലേറുണ്ടായി. പരിസരവാസികൾ എത്തിയപ്പോഴേക്കും അക്രമി സംഘം ബൈക്കിൽ കടന്നു കളഞ്ഞുവെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി.

വിഴിഞ്ഞം പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും, പ്രദേശത്തെ സിസിടിവി ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News