Australian Malayali Minister: തന്നെ നേഴ്സ് ആക്കിയ എൽഎഫിലേക്ക് വീണ്ടും ജിൻസൺ എത്തി; നേഴ്സായല്ല, ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ മന്ത്രിയായി

Northern Territory Australia: ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ മന്ത്രി എന്ന അപൂർവ്വ നേട്ടത്തിനുടമയാണ് ജിൻസൻ ആന്റോ ചാൾസ്.

Written by - Zee Malayalam News Desk | Last Updated : Jan 26, 2025, 08:46 PM IST
  • ഓസ്ട്രേലിയയിൽ മന്ത്രിയായ പൂർവ്വ വിദ്യാർത്ഥിക്ക് ലിറ്റിൽ ഫ്ലവർ ആശുപത്രി അധികൃതരും നേഴ്സിങ് കോളേജും ചേർന്ന് സ്വീകരണം ഒരുക്കി
  • നോർത്തേൺ പ്രവിശ്യയിൽ സ്പോർട്സ്, ഡിസെബിലിറ്റി, ആർട്സ്, സീനിയർസ് എന്നീ വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുന്നത്
Australian Malayali Minister: തന്നെ നേഴ്സ് ആക്കിയ എൽഎഫിലേക്ക് വീണ്ടും ജിൻസൺ എത്തി; നേഴ്സായല്ല, ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ മന്ത്രിയായി

എറണാകുളം: നഴ്സിംഗ്  പഠനവും പരിശീലനവും പൂർത്തിയാക്കി 15 വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങി ഓസ്ട്രേലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, താൻ നാട്ടിലെത്തുമ്പോഴൊക്കെയും തന്റെ പ്രിയ തട്ടകത്തിൽ ഒരു വട്ടമെങ്കിലും കയറാതെ പോവില്ലെന്ന്.

ആളും ആരവവുമില്ലാതെ ഇത്രയും കാലം ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ വന്നു പോയിരുന്ന ജിൻസൻ ആന്റോ ചാൾസ് ഇക്കുറി വന്നപ്പോൾ നാടറിഞ്ഞു, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ആവേശത്തിലായി. ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ മന്ത്രി എന്ന അപൂർവ്വ നേട്ടത്തിനുടമയായ ജിൻസൻ ആന്റോ ചാൾസ് എന്ന പൂർവ്വ വിദ്യാർത്ഥിക്ക് ലിറ്റിൽ ഫ്ലവർ ആശുപത്രി അധികൃതരും നേഴ്സിങ് കോളേജും ചേർന്നൊരുക്കിയ സ്വീകരണം പ്രൗഢ​ഗംഭീരമായ പൂർവ്വ വിദ്യാർത്ഥി സംഗമ വേദി കൂടിയായി മാറി.

പതിനായിരക്കണക്കിന് നഴ്സിങ് വിദ്യാർഥികളെ പഠിപ്പിച്ചിറക്കിയ എൽഎഫ് കോളേജ് ഓഫ് നേഴ്സിങ്ങിന് ഒരു പൊൻതൂവലാണ് ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രിയായ ജിൻസൺ എന്ന് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത്പറമ്പിൽ പറഞ്ഞു. ഓസ്ട്രേലിയയിലെ നോർത്തേൺ  പ്രവിശ്യയിൽ സ്പോർട്സ്, ഡിസെബിലിറ്റി, ആർട്സ്, സീനിയർസ് എന്നീ വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുന്നത്.

ALSO READ: നരഭോജി കടുവയെ പിടികൂടാനായില്ല; വയനാട്ടിൽ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു

ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ജീവിതം നൽകിയ അനുഭവങ്ങൾ, ജീവിത പാഠങ്ങൾ ഒദ്യോ​ഗിക ജീവിതത്തിലും തുടർന്ന് ജനസേവന രംഗത്തും മുതൽക്കൂട്ടായിരുന്നുവെന്നും ഈ അനുമോദന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായി കാണുന്നുവെന്നും ജിൻസൺ  പറഞ്ഞു.

ബിഷപ്പ് തോമസ് ചക്കേത്ത് പൊന്നാട അണിയിച്ചും റോജി എം ജോൺ എംഎൽഎ മെമെന്റോ നൽകിയും ജിൻസിനെ സ്വീകരിച്ചു. മുൻ ജോയിന്റ് ഡയറക്ടർ ഫാദർ വർഗീസ് പൊന്തേപ്പിള്ളി, മുൻ പ്രിൻസിപ്പാൾ സിസ്റ്റർ തെൽമ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ഫാ.വർഗീസ് പാലാട്ടി, ഫാ.എബിൻ കളപുരക്കൽ, നഴ്സിങ്  കോളേജ് പ്രിൻസിപ്പാൾ പ്രിയ ജോസഫ്, രേണു തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News