പേരയ്ക്കയും വാഴപ്പഴവും പോഷകസമ്പുഷ്ടമാണ്. ഇവ രണ്ടും ഒട്ടനവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നു.
പേരയ്ക്കയും വാഴപ്പഴവും, ഇവയിൽ ഏതിനാൽ കൂടുതൽ ഗുണമെന്ന് പരിശോധിച്ചാലോ....
പേരയ്ക്കയിൽ വിറ്റാമിൻ സി വളരെ കൂടുതലാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും ചർമ്മത്തിന്റ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുവാനും സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ ശക്തമായ ഉറവിടമാണ് വാഴപ്പഴം.
പേരയ്ക്കയിൽ ധാരാളം നാരുകൾ കാണപ്പെടുന്നു. ഇത് ദഹനത്തിന് സഹായിക്കുകയും കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
വാഴപ്പഴം വിറ്റാമിൻ ബി6, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്. ആരോഗ്യകരമായ നാഡീ പ്രവർത്തനത്തിനും പേശികളുടെ പ്രവർത്തനത്തിനും ഇവ ആവശ്യമാണ്.
നേത്രപ്പഴത്തെ അപേക്ഷിച്ച് പേരയ്ക്കയ്ക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.
നേന്ത്രപ്പഴത്തിൽ പേരയ്ക്കയേക്കാൾ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്. പെട്ടെന്നുള്ള ഊർജ്ജത്തിന് ഇവ ഏറെ നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)