തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്കോയുടെ തീരുമാനം. സ്പിരിറ്റ് വില വർദ്ധിച്ചതിന് പിന്നാലെ മദ്യവില കൂട്ടണമെന്ന ആവശ്യം മദ്യ വിതരണക്കാർ മുന്നോട്ട് വച്ചത്. ചില ബ്രാൻഡുകൾക്ക് മാത്രമാണ് വില കൂടുന്നത്. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടികയും ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില കൂടും. അതേസമയം ചില ബ്രാൻഡുകളുടെ വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകൾക്ക് വില കുറഞ്ഞേക്കും. 15 മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാനുള്ള തീരുമാനം വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy