Republic Day 2025: 76ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവിൽ രാജ്യം; ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി, കനത്ത സുരക്ഷ

Republic Day 2025: റിപ്പബ്ലിക് ദിന പരേഡ് രാവിലെ 10.30ന് ആരംഭിക്കും. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തും.

Written by - Zee Malayalam News Desk | Last Updated : Jan 26, 2025, 06:24 AM IST
  • ഇന്ത്യൻ കരസേന തദ്ദേശീമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനുണ്ടാകും.
  • വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങളാണ് ആകാശത്ത് വർണ്ണകാഴ്ച്ചകൾ ഒരുക്കുക.
  • 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമാകും.
Republic Day 2025: 76ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവിൽ രാജ്യം; ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി, കനത്ത സുരക്ഷ

ന്യൂഡൽഹി: രാജ്യം ഇന്ന് 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഓരോ റിപ്പബ്ലിക് ദിനവും രാജ്യം പരമാധികാര രാഷ്‌ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ്. ഇന്നേ ദിവസം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിനത്തെ അനുസ്മരിക്കുന്നു. റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകര്‍ഷകമായ പരേഡ് രാവിലെ 10:30 ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് കര്‍ത്തവ്യ പഥത്തില്‍ അവസാനിക്കും. ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ ആണ് മുഖ്യാതിഥി. 

പരേഡിൽ കര-വ്യോമ-നാവികസേനകളുടെ പ്രകടനമുണ്ടാകും. കൂടാതെ വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങളും അണിനിരക്കും. ഇത്തവണത്തെ പരേഡിൽ 352 പേരടങ്ങുന്ന ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയതിന് ശേഷം 21 ഗൺ സല്യൂട്ട് ചടങ്ങ് നടക്കും. രാജ്യത്തെ ആഭിവാദ്യം ചെയ്യാൻ ഇന്ത്യൻ കരസേനയുടെ പരേഡ് സംഘം കർത്തവ്യപഥിൽ എത്താൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കഴിഞ്ഞു. ഇതിനൊപ്പം തന്നെ കരസേനയുടെ സംഗീത വിസ്മയമൊരുക്കി ബാൻഡ് സംഘംവും കുതിരപ്പട്ടാളവും തയാറായിക്കഴിഞ്ഞു.

Also Read: Republic Day 2025: 'ദീർഘകാലം ഉറങ്ങിക്കിടന്ന ഇന്ത്യയുടെ ആത്മാവ് വീണ്ടും ഉണർന്നു'; റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി

ഇന്ത്യൻ കരസേന തദ്ദേശീമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനുണ്ടാകും. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങളാണ് ആകാശത്ത് വർണ്ണകാഴ്ച്ചകൾ ഒരുക്കുക. 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമാകും. അതേസമയം റിപ്പബ്ലിക് ദിനാഘോഷപരിപാടികളുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News