പാലക്കാട്: വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം നടന്നത്.
Also Read: കുന്നംകുളം പൂരത്തിനിടെ രണ്ടുതവണ ആന ഇടഞ്ഞു; 63കാരി ഉൾപ്പെടെ 5 പേർക്ക് പരിക്ക്
വനംവകുപ്പ് കാട്ടാനയെ തുരത്തുന്നതിനിടെ വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിജയന്‍റെ കാലിനും ഇടുപ്പിനും പരിക്കേട്ടിട്ടുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിജയനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിൽ അത്ര വ്യക്തതയില്ല. ഇവിടെ കാട്ടാന സ്ഥിരം എത്തുന്ന സ്ഥലമാണ്. കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടങ്ങളിൽ കട്ടന കൂട്ടത്തോടെ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്.
Also Read: തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, കുംഭ രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!
ഇതിനിടയിൽ വയനാട് മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. ഉത്തരവിറക്കിയത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതിന് മുൻപ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. 27 വരെയാണ് നിരോധനാജ്ഞ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.