വാഷിങ്ടൺ: അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലോസ് ആഞ്ജലിസിണ് വടക്ക് വീണ്ടും കാട്ടുതീ പടരുന്നു. 2 മണിക്കൂറിൽ എണ്ണായിരം ഏക്കറിലേക്ക് തീ വ്യാപിച്ചു. തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ശക്തമായ വരണ്ട കാട്ടും ഉണങ്ങിയ ചുറ്റുപാടും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
ഏഴിടത്തായാണ് ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്ത് വലിയ കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് എത്തിയിട്ടുണ്ട്.
Also Read: ആർത്തവ സമയത്ത് മഹിളാ നാഗ സാധുക്കൾ മഹാകുംഭമേളയിൽ എങ്ങനെ കുളിക്കും?
കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുതീയിൽ നിന്നും ലോസ് ആഞ്ചലസ് ഒരു വിധം രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായിരിക്കുന്നത്. ലോസ് ആഞ്ചലസ് കൗണ്ടിയിലെ കാസ്റ്റൈക് തടാക പ്രദേശത്തുള്ള ആളുകൾക്ക് ജീവന് ഭീഷണി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം തെക്കൻ കാലിഫോർണിയയുടെ ഭൂരിഭാഗവും ശക്തമായ വരണ്ട കാറ്റ് കാരണം തീവ്രമായ തീപിടിത്തത്തിൽ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.