ന്യൂഡൽഹി: ഇന്ത്യയുടെ 76-ാ മത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ എത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റിനെ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.
Also Read: ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത ലഭിക്കുമോ? 18 മാസത്തെ കുടിശ്ശിക ലഭിക്കുമോ? അറിയാം...
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടിയിലെ മുഖ്യാതിഥിയാണ് പ്രബോവോ സുബിയാന്തോ. പ്രബോവോയുടെ സന്ദർശനം ഇന്ത്യ-ഇന്തോനേഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇന്തോനേഷ്യൻ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള പ്രബോവോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിതെന്നത് ശ്രദ്ധേയം.
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിന് പുറമേ ഇന്ത്യയിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. നാളെ ഉച്ചയ്‌ക്ക് 12 മണിക്കാണ് പ്രധാനമന്ത്രിയുമായി പ്രബോവോ സുബിയാന്തോ കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് റിപ്പോർട്ട്. സുരക്ഷ, ഡിജിറ്റൽ സാങ്കേതികവിദ്യ, വികസനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുക എന്നതാണ് പ്രബോവോ സുബിയാന്തോയുടെ സന്ദർശന ലക്ഷ്യമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് എക്സിൽ കുറിച്ചിരുന്നു.
Also Read: റിപ്പബ്ലിക് ദിന പ്രസംഗം മികച്ചതാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ....
ഇന്തോനേഷ്യയിൽ നിന്നുള്ള മാർച്ചിംഗ് ബാൻഡ് സംഘവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുമായും പ്രബോവോ സുബിയാന്തോ കൂടിക്കാഴ്ച നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.