സംവിധായകൻ ഷാഫിയുടെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പുമായി നടൻ സുരാജ് വെഞ്ഞാറമ്മൂട്. ജീവിതത്തിലെ വ്യക്തിപരമായ നഷ്ടമാണ് ഷാഫിയുടെ വിയോഗം എന്നാണ് സുരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. മലയാളികൾ എന്നും ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ. ചട്ടമ്പി നാട് എന്ന ചിത്രത്തിൽ സുരാജ് ചെയ്ത കഥാപാത്രമാണ് ദശമൂലം ദാമു. ഇത് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയ കഥാപാത്രമാണ്. അദ്ദേഹത്തിന്റെ വേർപാട് ഉൾക്കൊള്ളാൻ ആകുന്നില്ലെന്നും സുരാജ് കൂട്ടിച്ചേർത്തു.
സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
''എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ....
എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം..
അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യൻ ആയിരുന്നു എനിക്ക് അദ്ദേഹം..
എന്നെന്നും മലയാളികൾ എന്നെ ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ....
ഇനിയും ഉൾകൊള്ളാൻ ആകുന്നില്ല ഈ വേർപാട്...
അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ...
വിട ''
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു ഷാഫിയുടെ അന്ത്യം. മൃതദേഹം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ചയായി ഷാഫി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് ഉദരരോഗങ്ങളും ഉണ്ടായിരുന്നു.
കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളിയെ കുടുകുടെ ചിരിപ്പിച്ച ചിത്രങ്ങളാണ്. വൺ മാൻ ഷോ ആണ് ഷാഫിയുടെ ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലൂടെ ഹിറ്റ് ചിത്രങ്ങളും ഹിറ്റ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ലഭിച്ചു. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങളും ഷാഫി സമ്മാനിച്ചതാണ്.
2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയാണ് ഷാഫി ആദ്യമയായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് ചെയ്ത കല്യാണരാമൻ എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി. തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.