ന്യൂഡൽഹി: വിദേശ പണം സ്വീകരിച്ചതിൽ ക്രമക്കേട് കണ്ടെത്തിയനാൽ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും (ആർജിഎഫ്) രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി.
ആർജിഎഫിലെയും ആർജിസിടിയിലെയും ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന.സോണിയ ഗാന്ധിയാണ് ആർജിഎഫ്, ആർജിസിടിസി എന്നിവയുടെ അധ്യക്ഷ സോണിയ ഗാന്ധിയാണ്.
Also Read: Chandrayan-3: ചന്ദ്രയാൻ-3 അടുത്ത വർഷമെന്ന് ഐഎസ്ആർഒ ചെയർമാൻ
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവരും മറ്റ് അംഗങ്ങളാണ്.മുൻ രാജ്യസഭാ എംപി ഡോ. അശോക് എസ്. ഗാംഗുലി എന്നിവരാണ് ഇരു സ്ഥാപനങ്ങളിലെയും അംഗങ്ങൾ.
2020-ൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി. 1991-ൽ സ്ഥാപിതമായ രാജീവ് ഗാന്ധി ഫൗണ്ടേഷ, 1991 മുതൽ 2009 വരെ ആരോഗ്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, സ്ത്രീകളും കുട്ടികളും, വൈകല്യ പിന്തുണ, തുടങ്ങി നിരവധി നിർണായക വിഷയങ്ങളിൽ പ്രവർത്തിച്ചു വരുന്ന എൻജിഒ കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...