ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ അടുത്തിടെ കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏഴ് പ്രതികളെ വിട്ടയച്ചിരുന്നു. ഇവരിൽ ഒരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് എത്തണമെന്നും അവിടെ താമസിക്കണമെന്നും ആവശ്യപ്പെട്ട് ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം അഭ്യർഥിച്ചിരുന്നു.
ALSO READ: കൊച്ചി പള്ളുരുത്തിയിൽ ഏറ്റുമുട്ടി ലഹരിമാഫിയ സംഘം; ഒരാൾ മരിച്ചു, രണ്ട് പേർ പിടിയിൽ
ശ്രീലങ്കയിലേക്ക് പോകാൻ അടുത്തിടെ കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. ഇതിനിടെയാണ് മരണം. ശാന്തൻ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2022 മെയിൽ ആണ് ശിക്ഷാ കാലയളവ് പൂർത്തിയാകും മുൻപ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ഇതിന് ശേഷം ശാന്തൻ ട്രിച്ചിയിലെ സ്പെഷ്യൽ ക്യാംപിലാണ് കഴിഞ്ഞിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.