ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുവാടുതുറൈ അധീനത്തിന്റെ മേധാവിമാരാണ് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറിയത്. പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നാളെ നടക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു കൈമാറ്റം.
Also Read: പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കരുത്; പ്രതിപക്ഷത്തോട് കമല്‍ഹാസന്‍
Delhi | Adheenams handover the #Sengol to Prime Minister Narendra Modi, a day before the inauguration ceremony of #NewParliamentBuilding pic.twitter.com/emA1QReyVR
— ANI (@ANI) May 27, 2023
Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു
തമിഴ്‌നാട് തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള പുരോഹിതർ ഡൽഹിയിലെത്തിയാണ് പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഈ ചടങ്ങ് സംബന്ധിച്ച് ഉണ്ടായിരുന്നില്ല. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ അലഹബാദിലെ വസതിയായ ആനന്ദ ഭവനില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെത്തിച്ചത്. നേരത്തെയുള്ള ഔദ്യോഗിക റിപ്പോട്ട് അനുസരിച്ച് പാര്‍ലമെന്റ് ഉദ്ഘാടന ദിവസം പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറുമെന്നായിരുന്നു.
Adheenams hand over 'Sengol' to PM Modi on eve of new Parliament building inauguration
Read @ANI Story | https://t.co/lYLUG08Kql#PMModi #Sengol #NewParliamentBuilding pic.twitter.com/FMg44sIkro
— ANI Digital (@ani_digital) May 27, 2023
ഈ ചെങ്കോൽ സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിനു മുമ്പ് അധികാര കൈമാറ്റമെന്ന രീതിയിൽ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണ്. പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിൽ രാജവാഴ്ചയുടെ ചിഹ്നമായ ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷ കക്ഷികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി വീണ്ടും ചെങ്കോല്‍ ഏറ്റുവാങ്ങുന്നതോടെ അന്ന് ചരിത്രത്തിന്റെ ഭാഗമാകാതിരുന്ന ഈ സംഭവം ഔദ്യോഗിക ചരിത്രമായി രേഖപ്പെടുത്തുകയാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...