സുനന്ദ പുഷ്കര്‍ കേസ്: ലീല പാലസിലെ സീല്‍ ചെയ്ത മുറി തുറന്നു കൊടുക്കണമെന്ന് കോടതി ഉത്തരവ്

എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ലീല പാലസ് ഹോട്ടലിലെ 345  നമ്പര്‍ മുറി തുറന്നു കൊടുക്കാന്‍ പാട്യാല കോടതി ഉത്തരവായി.

Last Updated : Sep 12, 2017, 06:20 PM IST
സുനന്ദ പുഷ്കര്‍ കേസ്: ലീല പാലസിലെ സീല്‍ ചെയ്ത മുറി തുറന്നു കൊടുക്കണമെന്ന് കോടതി ഉത്തരവ്

ന്യൂഡല്‍ഹി: എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ലീല പാലസ് ഹോട്ടലിലെ 345  നമ്പര്‍ മുറി തുറന്നു കൊടുക്കാന്‍ പാട്യാല കോടതി ഉത്തരവായി.

2014 ജനുവരി 17നാണ് പൊലീസ് മുറി പൂട്ടി സീല്‍ ചെയ്തത്. ദിവസം 55,000 മുതല്‍ 61,000 വരെ വാടകയുള്ള മുറി മൂന്നു വര്‍ഷത്തിലേറെക്കാലമായി അടച്ചുപൂട്ടി സീല്‍ ചെയ്തതു മൂലം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

Trending News