രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരൻ ജയിൽ മോചിതയാകുന്നു....32 വർഷത്തിന് ശേഷമാണ് ജയിൽമോചനം. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ ജീവനെടുത്ത ചാവേർ സംഘത്തിലെ അംഗമായിരുന്നു നളിനി ശ്രീഹരൻ.എൽടിടിഇയുടെ പ്രവർത്തകർക്ക് അഭയം നൽകിയത് നളിനിയാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 1991 മെയ് 21ന് തമിഴ്നാട് ശ്രീ പെരുമ്പത്തൂർ നടന്ന സ്ഫോടനത്തിൽ നളിനി മാത്രമാണ് രക്ഷപ്പെട്ടത്.രാജീവ്ഗാന്ധി വധത്തിലെ ഗൂഢാലോചനക്കാരുമായുള്ള നളിനിയുടെ ബന്ധം തുറന്നുകാട്ടാൻ വഴിയൊരുക്കിയത് സ്ഫോടനത്തിൽ മരിച്ച പ്രാദേശിക ഫോട്ടോഗ്രാഫറായ എസ്.ഹരിബാബു ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ്.
രാജീവ് വധക്കേസിലെ മുഖ്യപ്രതികളോടൊപ്പം ശ്രീപെരുമ്പത്തൂരിലെത്തിയതും ക്യാമറയിൽ പതിഞ്ഞിരുന്നു.രാജീവ് വധക്കേസിലെ മറ്റൊരു പ്രതിയായ ശ്രീലങ്കൻ പൗരനായ മുരുകനെയാണ് നളിനി വിവാഹം ചെയ്തത്. രാജീവ് വധക്കേസിലെ പദ്ധതികൾ തയ്യാറാക്കുമ്പോൾ മുരുകനോടൊപ്പം നളിനിയും താമസിച്ചിരുന്നു. എൽടിടിഇയുടെ പ്രവർത്തകർക്ക് അഭയം നൽകിയത് നളിനിയാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.രാജീവ് വധത്തിന് ശേഷം ഒളിവിലായ നളിനിയും മുരുകനും 1991 ജൂൺ 14നാണ് ചെന്നൈയിലെ സൈദാപേട്ട് ബസ് സ്റ്റാൻഡിൽ നിന്ന് പിടിയിലാകുന്നത്. കൊലപാതകം,ഗൂഢാലോചന എന്നിവയിൽ കക്ഷിയായി എന്നതാണ് നളിനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.....രാജീവ് വധത്തിൽ നളിനിക്കും മറ്റ് 25 കുറ്റവാളികൾക്കും ടാഡാ കോടതി വധശിക്ഷ വിധിച്ചു.
അടച്ചിട്ട വാതിലുകൾക്കു പിന്നിലായിരുന്നു കോടതിയുടെ രഹസ്യ വിചാരണ... നിരവധി മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധവുമായെത്തി...1999 -ൽ രാജീവ് ഗാന്ധിയുടെ വിധവ സോണിയാ ഗാന്ധി അന്നത്തെ പ്രസിഡന്റായ കെ ആർ നാരായണന് അയച്ച കത്തയച്ചു.നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തുനൽകണം എന്നായിരുന്നു കത്തിൽ അപേക്ഷിച്ചിരുന്നത്. നളിനിയുടെ മകൾ അനാഥയാകരുതെന്ന് ആവശ്യപ്പെട്ട് സോണിയാ സുപ്രീംകോടതിയിൽ ഹർജി നൽകി.തുടർന്ന് 2000 ഏപ്രിൽ 24ന് തമിഴ്നാട് ഗവർണർ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുനൽകി.
32 വർഷക്കാലം തടവ് അനുഭവിച്ച നളിനിക്ക് 3 തവണ മാത്രമാണ് പരോൾ ലഭിച്ചത്....നളിനിക്കൊപ്പം രാജീവ് ഗാന്ധി വധക്കേസിലെ 5 പ്രതികളെക്കൂടി മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു...പ്രതികൾ മൂന്ന് പതിറ്റാണ്ട് ജയിൽവാസം അനുഭവിച്ചു... പ്രതികളുടെ നല്ലനടപ്പ് പരിഗണിച്ചാണ് മോചനം... 32 വർഷത്തിന് ശേഷം ജയിൽ മോചിതയാകുമ്പോൾ , ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച വനിതയെന്ന വിശേഷണം കൂടി നളിനിക്ക് ലഭിക്കുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...