Oxygen ക്ഷാമം; കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ

കോടതിയലക്ഷ്യം എന്ന കടുത്ത നടപടിയല്ല ഇപ്പോള്‍ ആവശ്യമെന്നും, പ്രശ്‌നപരിഹാരത്തിനുള്ള വഴിയാണ് വേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു

Written by - Zee Malayalam News Desk | Last Updated : May 5, 2021, 08:05 PM IST
  • ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി നാളെ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നൽകി
  • ഓക്‌സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ മാതൃകയാക്കണം
  • ഡല്‍ഹിയിലെ സാഹചര്യം പരിഗണിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതിക്ക് സ്റ്റേ തടസമല്ലെന്നും കൂട്ടിച്ചേര്‍ത്തു
  • ഡല്‍ഹിയിലെ കൊവിഡ് സാഹചര്യത്തിന്റെ മേല്‍നോട്ടത്തിന് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സുപ്രീംകോടതി സൂചന നല്‍കി
Oxygen ക്ഷാമം; കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ

ന്യൂഡൽഹി: ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച ഡല്‍ഹി ഹൈക്കോടതി (Delhi High Court) നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി(Supreme Court). കോടതിയലക്ഷ്യം എന്ന കടുത്ത നടപടിയല്ല ഇപ്പോള്‍ ആവശ്യമെന്നും, പ്രശ്‌നപരിഹാരത്തിനുള്ള വഴിയാണ് വേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി നാളെ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓക്‌സിജന്‍ (Oxygen) വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ മാതൃകയാക്കണമെന്നും കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിർദേശം നൽകി.

ALSO READ: Covid രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്നത് കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് High Court

ഡല്‍ഹിക്ക് പ്രതിദിനം 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെതിരെ ഇന്നലെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ ജയിലില്‍ ഇട്ടതുകൊണ്ടോ, കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതുകൊണ്ടോ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെടില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പ്രശ്‌നപരിഹാരമാണ് വേണ്ടതെന്ന് കോടതിയലക്ഷ്യ നോട്ടീസ് സ്റ്റേ ചെയ്ത് കൊണ്ട് കോടതി പറഞ്ഞു. ഡല്‍ഹിയിലെ സാഹചര്യം പരിഗണിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതിക്ക് (Delhi High Court) സ്റ്റേ തടസമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യത്തിന്റെ മേല്‍നോട്ടത്തിന് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സുപ്രീംകോടതി സൂചന നല്‍കി.

അതേസമയം, വൈറസ് വ്യാപനം വളരെ ഉയർന്ന നിലയിൽ ആയതിനാൽ രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറായ കെ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ കൊവിഡ് തരംഗങ്ങൾ നേരിടാൻ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കേരളം ലഭിച്ചതിലും കൂടുതൽ വാക്സിൻ ഉപയോഗിച്ചു, സംസ്ഥാനത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

നിലവിലെ കൊവിഡ് വൈറസ് വകഭേദങ്ങൾക്ക് വാക്‌സിനുകൾ ഫലപ്രദമാണ്. പുതിയ വകഭേദങ്ങൾ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ വേഗത്തിൽ വ്യാപിക്കുന്ന വകഭേദങ്ങൾ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News