Agr​icultural Loans written off:16 ലക്ഷത്തിലധികം കർഷകരുടെ വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചു,പുതിയ പ്രഖ്യാപനം

എഴുതിത്തള്ളുന്നത് സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2021, 05:20 PM IST
  • എഴുതിത്തള്ളുന്ന തുക സർക്കാർ ഫണ്ടിൽ നിന്ന് നീക്കിവെക്കുമെന്നും ഉടനെയിത് നടപ്പാക്കും.
  • തമിഴ്‌നാട് ജനസംഖ്യയിലെ 70 ശതമാനവും കാർഷികവൃത്തി ചെയ്ത് ജീവിക്കുന്നവരാണ്.
  • കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പഴം,പച്ചക്കറി തുടങ്ങിയ ആവശ്യ സാധനങ്ങൾക്ക് പലതും ആശ്രയിക്കുന്നതും പോലും തമിഴ്നാടിനെയാണ്.
Agr​icultural Loans written off:16 ലക്ഷത്തിലധികം കർഷകരുടെ വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചു,പുതിയ പ്രഖ്യാപനം

ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തതോടെ വാ​ഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും കൂട്ടത്തോടെ നടക്കുകയാണ്. ഇത്തവണ തമിഴ്നാട്ടിൽ(Tamilnadu) നിന്നാണ് പുതിയ പ്രഖ്യാപനമെത്തിയത്. 16 ലക്ഷത്തിലധികം കർഷകരുടെ വായ്പ എഴുതിത്തള്ളാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. എഴുതിത്തള്ളുന്നത് സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇ. പളനിസാമി ഇക്കാര്യം പ്രഖ്യാപിച്ചത്.

'കോവിഡ്(covid) മഹാമാരി, തുടർച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളിൽ കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ കർഷകരെ സഹായിക്കുന്നത് പ്രധാനമാണ്', പളനിസാമി പറഞ്ഞു. കൂടാതെ എഴുതിത്തള്ളുന്ന തുക സർക്കാർ ഫണ്ടിൽനിന്ന് നീക്കിവെക്കുമെന്നും ഉടൻ ഇത് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ സാഹചര്യങ്ങൾക്കിടയിൽ കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ കർഷകരെ സഹായിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  Old Currency Notes: പഴയ 100, 10, 5 രൂപ നോട്ടുകൾ പിന്‍വലിക്കുമോ? RBI പറയുന്നു

കൂടാതെ എഴുതിത്തള്ളുന്ന തുക സർക്കാർ ഫണ്ടിൽ നിന്ന് നീക്കിവെക്കുമെന്നും ഉടനെയിത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്(Tamilnadu) ജനസംഖ്യയിലെ 70 ശതമാനവും കാർഷികവൃത്തി ചെയ്ത് ജീവിക്കുന്നവരാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പഴം,പച്ചക്കറി തുടങ്ങിയ ആവശ്യ സാധനങ്ങൾക്ക് പലതും ആശ്രയിക്കുന്നതും പോലും തമിഴ്നാടിനെയാണ്. വിളവിലുണ്ടായ തിരിച്ചടികളിൽ കർഷക ആത്മഹത്യകൾ തമിഴ്നാടിനെ പ്രക്ഷുബ്ദമാക്കിയിരുന്നു.

ALSO READ: Aero India:ഇന്ത്യയുടെ വ്യമയാന ശക്തി കാണിച്ച പ്രദർശനത്തിൽ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങൾ കാണാം

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News