ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ഖനി ഇടിഞ്ഞുവീണ് മൂന്നു പേർ മരിച്ചു. ഇവിടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ധൻബാദിൽ നിന്ന് 21 കിലോമീറ്റർ അകലെ ഭൗരാ കോലിയേരി മേഖലയിലെ ഖനിയിലാണ് അപകടം സംഭവിച്ചത്. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും കൂടിയേക്കാനാണ് സാധ്യത. അതേസമയം എത്ര പേർ ഖനിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നുള്ള കാര്യം വ്യക്തമല്ല. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരിൽ ഒരു കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടും.
#WATCH | Jharkhand: A portion of BCCL (Bharat Coking Coal Limited) open mine collapsed in Dhanbad. One body has been recovered. Further details awaited. pic.twitter.com/ykcOzcSKEV
— ANI (@ANI) June 9, 2023
ധൻബാദിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായിരിക്കുന്നത്. നിരവധി പ്രദേശവാസികൾ ഇവിടെ ജോലി ചെയ്തിരുന്നതായാണ് വിവരം. പ്രദേശവാസികൾ തന്നെയാണ് ആദ്യം ഇവിടേക്ക് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഇവരുടെ സഹായത്തോടെ മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്ന് സിന്ദ്രി ഡിസിപി അഭിഷേക് കുമാർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...